നടുറോഡില്‍ ചെരുപ്പൂരി അടിച്ചുഗുണ്ടായിസം, ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

നടുറോഡില്‍ ചെരുപ്പൂരി അടിച്ചുഗുണ്ടായിസം,  ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍  സെക്രട്ടറി അറസ്റ്റില്‍

മലപ്പുറം: നടുറോഡില്‍ ചെരുപ്പൂരി അടിച്ചുഗുണ്ടായിസം കാട്ടിയ ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ആതികയെ മീനയെ പോലീസ് അറസ്റ്റ് ചെയ്തു.മാര്‍ച്ച് മൂന്നിനായിരുന്നു അറസ്റ്റ് രേഖപെടുത്തിയത്, മേലാറ്റൂര്‍ എസ്.ഐ അജിത്തും സംഘവുമാണ് തേലക്കാട് സ്വദേശികൂടിയായ അതികയെ അറസ്‌റ് ചെയ്തത്. ബസ് ഡ്രൈവര്‍ ഉസ്മാന്റെ പരാതിയില്‍ ആണ് നടപടി.

കഴിഞ്ഞ മാസം തന്റെ വാഹനത്തിനു പിറകില്‍ ഹോണ്‍ അടിച്ചു എന്ന കുറ്റം ആരോപിച്ചാണ് ആതിക ബസ് ഡ്രൈവറായ ഉസ്മാനെ ചെരുപ്പൂരി അസഭ്യം വിളിച്ചു അതി ക്രൂരമായി അടിച്ചത്. സംഭവം സമീപത്തെ വാഹനത്തിലെ യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചു ഡ്രൈവര്‍മാരുടെ ഫേസ്ബുക് കൂട്ടായ്മയില്‍ അതികയ്ക്കെതിരെ ”പൊങ്കാല” നടന്നിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത കോണില്‍ നിന്നും , ഒട്ടനവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അതികയുടെ ഈ ആഭാസത്തരം വാര്‍ത്തയായി വന്നപ്പോള്‍ ന്യായീകരണ പോസ്റ്റുമായി ഇറങ്ങിയ ഇവര്‍ക്ക് അവിടെയും ‘പൊങ്കാല’ നേരിടേണ്ടി വരികയും, പോസ്റ്റ് നീക്കം ചെയ്യേണ്ടിയും വന്നു.

മുന്‍പും ഇവര്‍ കൂടെ പ്രവര്‍ത്തിക്കുന്നവരെ വരെ അസഭ്യം വിളിച്ചതായും, അതില്‍ നിലമ്പൂര്‍ സ്വദേശി ഇവരുടെ അസഭ്യം വിളിക്കുന്ന ഓഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായി. ന്യൂനപക്ഷ സംസ്ഥാന ഭാരവാഹികള്‍ക്ക് രേഖാ മൂലവും വാക്കാലും ഇവര്‍ക്കെതിരെ പരാതി കൊടുത്തെങ്കിലും മലപ്പുറത്ത് വേറെ ആളെ ആ സ്ഥാനത്തു നിയമിക്കാന്‍ ആളില്ല എന്ന ബാലിശമായ കാരണത്താല്‍ നടപടി എടുത്തില്ല എന്നും ആക്ഷേപം ഉണ്ട്.

മലപ്പുറം ജില്ലയില്‍ വ്യത്യസ്ത കോണുകളില്‍ നിന്നും ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും ഇവര്‍ക്ക് വേണ്ടി വ്യക്തി പൂജ നടത്തുന്ന ജില്ല കമ്മിറ്റി ഭാരവാഹികള്‍ നാണംകെട്ടും ഇവരെ താങ്ങി നിര്‍ത്തുന്നതായും, ”ഞാന്‍ ബിജെപി നേതാവാണെന്നും, നിന്നെയോക്കെ ശരിയാക്കി തരാം” എന്നും അസഭ്യത്തോടെ നടത്തിയ നടുറോഡിലെ ആഭാസത്തരം രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വലിയ തോതില്‍ നാണക്കേട് ഉണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ ശക്തമായി ആരോപിക്കുന്നു.

കടുത്ത മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ജീവിക്കുന്ന ഇവര്‍ ബിജെപി എന്ന പാര്‍ട്ടിയില്‍ കടന്നു കൂടി, അതുവഴി നിഷ്‌കളങ്കരായ പ്രവര്‍ത്തകരെ കയ്യില്‍ലെടുത്തു തനിക്കു ജില്ലയില്‍ വലിയ സ്വാധീനം ഉണ്ടെന്നു വരുത്തിത്തീര്‍ത്താണു ഇന്നും ജില്ല ഭാരവാഹിത്വത്തില്‍ നിലനില്‍ക്കുന്നത് എന്നും, ഒട്ടുമിക്ക സംഘ, ബിജെപി പ്രവര്‍ത്തകരും വിശ്വസിക്കുന്നതായും, ഇവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി നടപടി എടുത്താല്‍ ഈ ആളുകളെ വച്ച് സോഷ്യല്‍ മീഡിയ വഴി അപവാദപ്രചാരണം വരെ നടത്താന്‍ ഈ ”തെറി വിളി ആശാത്തി” തയ്യാറാവും എന്നും പലരും ഭയക്കുന്നു. എന്ത് തന്നെ ആയാലും നാണം കെട്ടു മലപ്പുറം ജില്ല നേതൃത്വം ഇനിയും ഇവരെ പിന്താങ്ങിയാല്‍ തുറന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം ബിജെപി, സംഘ സൈബര്‍ വിഭാഗം.
എന്നാല്‍ അതികയെ മലപ്പുറം മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റു ചെയിത അന്ന് തന്നെ അവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു,

Sharing is caring!