ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് കെ.എം. ഷാജി

മലപ്പുറം: ഫാഷിസത്തിനെതിരെ ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഓര്‍മ്മപ്പെടുത്തലുമായി കെഎം ഷാജി എംഎല്‍എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി സ്വീകരിക്കുന്ന രീതി. ഇത്തരത്തില്‍ ത്രിപുരയും അരാജകത്തിലാഴ്ത്താനാണ് സംഘപരിവാര്‍ ശ്രമമെന്ന് ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ജോര്‍ജ് ഓര്‍വെല്‍ മുന്നോട്ടുവെച്ച ‘ബിഗ് ബ്രദര്‍ സ്റ്റേറ്റ്’ എന്ന ഫാഷിസ്റ്റ് സ്വപ്നത്തിലേക്ക് രാജ്യം മാറുകയാണ്. അതിന് പ്രതിരോധം തീര്‍ക്കാനായില്ലെന്ന് ചരിത്രം നമ്മെ ഒറ്റുകാരെന്ന് വിളിക്കും. ത്രിപുരയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവര്‍ തങ്ങളുടെ നിലപാടുകള്‍ മതനിരപേക്ഷ മുന്നേറ്റത്തിന് അനുകൂലമായി സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
വ്യാപകമായ അതിക്രമങ്ങളിലൂടെ ത്രിപുരയും സംഘപരിവാര്‍ അരാജകത്വത്തില്‍ ആഴ്ത്തുകയാണ്. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ്ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് രാജ്യത്തെമ്പാടുമുള്ള സംഘ് പരിവാര്‍ ഫാഷിസ്റ്റുകളുടെ രീതിയും നീതിയും.
ജോര്‍ജ്ജ് ഓര്‍വെലിന്റെ നിരീക്ഷണങ്ങളത്രയും ഇന്ത്യയില്‍ സത്യമാവുകയാണ്.’ബിഗ് ബ്രദര്‍ സ്റ്റേറ്റ്’എന്ന ഫാഷിസ്‌റ് സ്വപ്‌നത്തിലേക്ക് സംഘപരിവാര്‍ ചുവടുകള്‍ വെക്കുകയാണ്. ഫാഷിസ്റ്റ് സമഗ്രാധിപത്യം തീര്‍ക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായി രാജ്യം മാറുന്നതിന് മുന്‍പ് പ്രതിരോധം തീര്‍ക്കാന്‍ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്.ആ ദൗത്യം നിര്‍വ്വഹിക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ മഹത്തായ ഭാരതീയ ദര്‍ശനങ്ങളുടെ ഒറ്റുകാരെന്ന് ചരിത്രം നമ്മെ വിശേഷിപ്പിക്കും.
ത്രിപുരയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവര്‍ തങ്ങളുടെ നിലപാടുകള്‍ മതനിരപേക്ഷ മുന്നേറ്റത്തിന് അനുകൂലമായി സ്വീകരിക്കണം.ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന തിരിച്ചറിവ് ഫാഷിസ്‌റ് പ്രതിരോധത്തിന് എല്ലാവര്ക്കും ഊര്‍ജ്ജമാവട്ടെ..
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില് കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില് വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്വിസ് നടത്തിയ സ്പൈസ് [...]