ഉംറ കഴിഞ്ഞു വരികയായിരുന്ന മലപ്പുറം സ്വദേശിനി വിമാനയാത്രക്കിടെ മരിച്ചു

ഉംറ കഴിഞ്ഞു  വരികയായിരുന്ന മലപ്പുറം സ്വദേശിനി  വിമാനയാത്രക്കിടെ മരിച്ചു

മലപ്പുറം: ഉംറ നിര്‍വഹിച്ചു വരികയായിരുന്ന മലപ്പുറം സ്വദേശിനി വിമാനയാത്രക്കിടെ മരണമടഞ്ഞു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി പൂച്ചങ്ങാല്‍ ഹൗ സില്‍ ആയമ്മ(74)യാണ് ഇത്തിഹാദ് എയര്‍വെയ്സില്‍ നാട്ടിലേക്കുള്ള മടക്കയാത്ര ക്കിടെ മരണമടഞ്ഞത്.
ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും പുറപ്പെട്ടു ഉച്ചക്ക് അബുദാബിയില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്സിലാണ് ഇവര്‍ യാത്ര ചെയ്തത്. മൂന്ന് മണിക്ക് കോഴിക്കോട്ടേക്കുള്ള ഇവൈ 220 വിമാനത്തില്‍ പോകേണ്ടതായിരുന്നു. എന്നാല്‍ അബുദാബി യില്‍ ഇറങ്ങുന്നതിനുമുമ്പുതന്നെ മരണം നടന്നതായാണ് അറിയുന്നത്.
മൃതദേഹം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരോടൊപ്പം യാത്ര ചെയ്യുന്ന ബന്ധുക്കള്‍ക്ക് മൃതദേഹത്തോടൊ പ്പം അബുദാബിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷവും ഉംറ കഴിഞ്ഞു മടങ്ങുന്ന വഴി ജിദ്ദ-അബുദാബി വിമാനയാത്രക്കിടെ മലയാളി സ്ത്രീ മരണമടഞ്ഞിരുന്നു.

Sharing is caring!