ബി.ജെ.പി. കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി: കുമ്മനം

ബി.ജെ.പി. കേരളത്തില്‍ അവഗണിക്കാനാവാത്ത  ശക്തിയായി: കുമ്മനം

പെരിന്തല്‍മണ്ണ: ബി.ജെ.പി. കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറി – എന്ന് സംസ്ഥാന പ്രസി: കുമ്മനം രാജശേഖരന്‍ പറഞ്ഞു.കേരളത്തില്‍, മാറി മാറി ഇരു മുന്നണികളും ഭരിച്ചിട്ടും ‘മദ്യം, ലോട്ടറി ,വിദേശ മലയാളികളുടെ അദ്ധ്വാനഫലം ഇവ മൂന്നും മാറ്റി നിര്‍ത്തിയാല്‍ ഒരു നയാ പൈസയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷികം, വ്യാവസായിക, വാണിജ്യം ,വിദ്യാഭ്യാസം ഈ മേഖലകളില്‍ പരാജയമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപ കടം മാത്രമാണ് ഭരണക്കാര്‍ നമുക്കു തന്ന നേട്ടം.8000 കോടി കൂടി കടമെടുക്കാനൊരുങ്ങി നില്‍ക്കയാണ് ധനമന്ത്രി ‘ കേരളത്തില്‍ കളങ്കിത രാഷ്ട്രീയവും ആദര്‍ശ രാഷ്ടീയവുീ തമ്മിലുള്ള ഏറ്റുമുട്ടലിലാണ്. ആദര്‍ശ രാഷ്ട്രീയം ജയിക്കാന്‍ ഇനി അധികനാള്‍ വേണ്ട. അതിനുദാഹരണം നാം തപുരയില്‍ കണ്ടു കഴിഞ്ഞു.ബി.ജെ.പി കേരളത്തില്‍ ഭരണത്തിലെത്തുക തന്നെ ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാസ് യാത്രയുടെ ഭാഗമായി ജില്ലയിലെ മുന്‍ കാല ഭാരവാഹിയോഗത്തില്‍ പെരിന്തല്‍മണ്ണ വ്യാപാരഭവനില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.സംസ്ഥാന ജന.സെക്ര: എ.എന്‍.രാധാകൃഷ്ണന്‍ ,ജില്ലാ പ്രസി: കെ.രാമചന്ദ്രന്‍ ,സംസ്ഥാന വക്താവു് പി.രഘുനാഥ്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസി.പി.ആര്‍ മുരളീധരന്‍, .അഡ്വ: എം.കെ.സുനില്‍, സി.പി.മനോജ് ,പി.സാജന്‍ ,എ ശിവദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Sharing is caring!