ബൈക്ക് മതിലില്‍ ഇടിച്ച് മഞ്ചേരിയില്‍ യുവാവ് മരിച്ചു

മഞ്ചേരി: മഞ്ചേരി കിഴക്കേത്തല മാലാംകുളം ജങ്ഷനില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. കിഴക്കേത്തല പൊട്ടിക്കുന്ന് പാറക്കല്‍ അലിയുടെ മകന് അബ്ദുല്‍ നിസാര്‍ (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മഞ്ചേരി കിഴക്കേത്തല മാലാംകുളം ജങ്ഷനിലാണ് അപകടം. നിസാറും സുഹൃത്തുക്കളായ അലി ഷൈഖര്‍, ഫിറോസ് എന്നിവരും ഒരു ബൈക്കില്‍ തടപ്പറമ്പില്‍ നിന്നും മഞ്ചേരിയിലേക്ക് വരുമ്പോഴാണ് അപകടം. മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ മൂവരെയും അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ ടൗണിലെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിസാര്‍ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായില്ല. നഗരത്തിലെ കടത്തിണ്ണയില്‍ കിടന്ന ഇയാളെ രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് നാട്ടുകാരാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മരണം.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]