വട്ടപ്പാറ വളവില്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

വട്ടപ്പാറ വളവില്‍  ലോറി ഓട്ടോക്ക്  മുകളിലേക്ക് മറിഞ്ഞ്  മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരി: അപകടങ്ങള്‍ തുടര്‍ക്കഥയായ വളാഞ്ചേരി വട്ടപ്പാറ വളവില്‍ മാര്‍ബിള്‍ കയറ്റി വന്ന ചരക്ക് ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ ദാരുണമായിമരണപ്പെട്ടു .വളാഞ്ചേരി ആതവനാട് പാലച്ചോട് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് നിസാര്‍, യാത്രക്കാരായ ഖദീജ, ഷാഹിന എന്നിവരാണു മരണപ്പെട്ടത്. സ്ത്രീകള്‍ വളാഞ്ചേരിയില്‍ നിന്നും ഡോക്ടറെ കണ്ട് മടങ്ങും വഴിയാണ് അപകടം. വൈകുന്നേരം നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത് .പൂര്‍ണ്ണമായും ലോറിക്കടിയില്‍ പെട്ട ഓട്ടോയും യാത്രികരും തല്‍ക്ഷണം മരണമടഞ്ഞു ഒരുമണിക്കൂറോളം കഴിഞ്ഞാണ് അപകട ത്തില്‍ പെട്ടവരുടെ മൃതദേഹം ഓട്ടോയില്‍ നിന്നും പുറത്തെടുക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍ നിന്നും എറണാകുളത്തേക്കു സോളാര്‍ പാനല്‍
കയറ്റിവന്ന കണ്ടയ്‌നര്‍ ലോറിയാണ് വട്ടപ്പാറയില്‍ കുപ്രസിദ്ധമായ വളവില്‍ എതിരെ വന്ന ഓട്ടോ റിക്ഷയുടെ മേല്‍ മറിഞ്ഞത് .അപകടം നടന്നതോടെ ഈ വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപെട്ടു . നിരവധി പേരുടെ മരണത്തിനിടയാക്കിയ വട്ടപ്പറവളവിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമരപ്പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് .

Sharing is caring!