കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധം: പി. സുരേന്ദ്രന്‍

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍  ജനാധിപത്യ വിരുദ്ധം: പി. സുരേന്ദ്രന്‍

അരീക്കോട്: വലിയ ആശയങ്ങള്‍ വിഭാവനം ചെയ്യുകയും എന്നാല്‍ ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങള്‍ പ്രയോഗവത്കരിക്കുകയും ചെയ്ത ചരിത്രമാണ് ലോകത്താകമാനം ഉള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വയനാട് ലോക്‌സഭ മണ്ഡലം കമ്മിറ്റി കിഴിശേരിയില്‍ സംഘടിപ്പിച്ച പ്രതിരോധ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്തി വാള്‍മുനയിലൂടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായാണ് സി.പി.എം ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞതെന്ന ബോധം കേരളത്തിലെ നേതാക്കള്‍ക്ക് ബോധമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്‌സഭ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി. അജ്മല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.പി. ഹംസ, അജീഷ് എടാലത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ. കുഞ്ഞുമുഹമ്മദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി.ടി. രാംദാസ്, സി.ടി. റഷീദ്, പി.സി. മുസ്തഫ കമാല്‍, എ.ഡബ്ല്യു. അബ്ദുറഹ്മാന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ് കുഴിമണ്ണ, എം.കെ. ഹാരിസ് ബാബു, എം.എ. മുജീബ്, കെ.അനൂബ്, ശ്രീപ്രിയ, മുന്‍ ജില്ല വൈസ് വി പ്രസിഡന്റ് വി.വി. പുരുഷോത്തമന്‍, ഫസലുല്‍ ഹഖ്, ലത്തീഫ് മുതീരി എന്നിവര്‍ സംസാരിച്ചു.

Sharing is caring!