നൂറാടി പാലത്തിന്റെ തൂണുകളുടെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മാണം ആവശ്യപ്പെട്ട് യൂത്ത്ലീഗ് നിവേദനം നല്കി
മലപ്പുറം : നൂറാടി പാലത്തിന്റെ തൂണുകളുടെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മാണം ആവശ്യപ്പെട്ട് വടക്കേമണ്ണ ടൗണ്‍ മുസ്ലീം യൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി. പാലം പണിത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപണികളും നടത്തുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവാത്തതു മൂലം അപകടഭീഷണി നേരിടുകയാണ്. തൂണുകളോട് ചേര്‍ന്നുള്ള കല്ലുകള്‍ ഒലിച്ചുപോയ നിലയിലാണ്. ഇതുമൂലം തൂണുകള്‍ക്ക് ബലക്ഷയം നേരിടുന്നു. നിത്യേന ഒട്ടനവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്നു പോകുന്നത്. ദുരന്തം മുന്നില്‍ കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നല്കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ. അഫീഫ് പറവത്ത്, കെ. പി. സിദ്ധീഖ്, ഹനീഫ മച്ചിങ്ങല്‍, പി പി അനീസ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]