അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശി മരിച്ചു

അപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലായിരുന്ന  വള്ളിക്കുന്ന് സ്വദേശി മരിച്ചു

വള്ളിക്കുന്ന്:ലോറിയിടിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.വള്ളിക്കുന്ന് പരുത്തിക്കാട് പരേതനായ ചെലക്കോട്ട് പുള്ളാട്ട് പദ്മനാഭ കുറുപ്പിന്റെ മകന്‍ കൂത്തിരേഴി വിനോദ് കുമാര്‍ (47)ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ദേശീയപാത കൊളപ്പുറത്ത് വെച്ചാണ് അപകടം.ജോലിയവശ്യാര്‍ത്ഥം പോവുകയായിരുന്ന വിനോദ് കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു.കൂടേഉണ്ടായിരുന്ന സഹായി നിസാര പരുക്കുകളോടെ രക്ഷപെട്ടു.ഗുരുതരമായി പരുക്കേറ്റ വിനോദ്കുമാര്‍ കോഴിക്കോട്.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ ആണ് മരണം സംഭവിച്ചത്.മാതാവ്.കൂത്തിരേഴി വാസന്തിക ദേവി അമ്മ,
ഭാര്യ .ബിന്ദു
മക്കള്‍.ശിവപ്രസാദ്,കൃഷ്ണപ്രസാദ്,കൃഷ്ണപ്രിയ
സഹോദരങ്ങള്‍. ശിവദാസന്‍,പങ്കജാക്ഷി,ശിവശങ്കരന്‍(ഉണ്ണിക്കുട്ടന്‍ ),സതീദേവി(വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍),ബിന്ദു
സഞ്ചയനം ഞായറാഴ്ച

Sharing is caring!