ബൈക്ക് മോഷണക്കേസില്‍ യുവാക്കളെ റിമാന്റ് ചെയ്തു

ബൈക്ക് മോഷണക്കേസില്‍  യുവാക്കളെ റിമാന്റ് ചെയ്തു

തിരൂരങ്ങാടി: ബൈക്ക് മോഷണക്കേസില്‍ യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. കക്കാട് തോട്ടശ്ശേരി സാജിത്(21), വേങ്ങര കല്‍പ്പാത്തി വാക്കിയാതൊടി സല്‍മാന്‍ ഫാരിസ്(19) എന്നിവരെയാണ് ശനിയാഴ്ച രാത്രി കക്കാട് നിന്ന് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് കോഴിക്കോട് മെഡിക്കല്‍കോളജില്‍ നിന്നും കാണാതായ പന്താരങ്ങാടി കുന്നുമ്മല്‍ ഹനീഫയുടെ ബൈക്ക് പ്രതികളില്‍നിന്നും പൊലിസ് കണ്ടെടുത്തു. കക്കാട് വാഹനപരിശോധന നടത്തുകയായിരുന്ന പൊലിസ് ബൈക്കുമായി ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ ഇതിനുമുമ്പും മോഷണക്കേസില്‍ പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!