പുഴക്കാട്ടിരി പഞ്ചായത്തില്‍ 18-ാം ബൈത്തുറഹ്മ സമര്‍പ്പിച്ചു

രാമപുരം: പള്ളിപ്പടി ബ്ലോക്ക് പടിസംയുക്ത മുസ്ലീം ലീഗ് കമ്മറ്റി നിര്‍മിച്ച പുഴക്കാട്ടിരി പഞ്ചായത്തിലെ പതിനെട്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രാമപുരം മഹല്ല് ജുമാ മസ്ജിദ് നടുത്ത് താമസിക്കുന്ന പരേതനായ വാരിയ പറമ്പില്‍ സെയ്താലിയുടെ മകന് ഹുസൈനിനാണ് വീട് നിര്‍മിച്ച് നല്‍കിയത്, നിര്‍മാണ കമ്മറ്റി ചെയര്മാന് വിളക്കത്തില്‍ മുഹമ്മദ് അലി ഹാജി അധ്യക്ഷനായിരുന്നു.
കണ്വീനര്മുട്ടത്തില് ഷറഫുദ്ദീന്
ട്രഷറര്പാത്തിക്കല് അബു ബക്കര്‍ഹാജി, , ആനമങ്ങാട് മുഹമ്മദ് കുട്ടിഫൈസി, മഹല്ല് ഖാസി പാതിര മണ്ണസ്വാലിഹ് ഫൈസി, മങ്കട മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എം അബ്ദുള്ള മാസ്റ്റര്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി. സാദിഖ് അലി ,സെക്രട്ടറികെ.പി.മുസ്തഫ, ജനറല്‍ സെക്രട്ടറിഎം.സൈനുദ്ധീന്‍, എം.എസ്.ഫ്.സെക്രട്ടറി പി.കെ.മുഹമ്മദ് ഷൈജല്‍, എ.കെ.ഹസൈനാര്‍, കച്ചീരി ജാഫറുഡീന്, സി.എം.യൂസഫ്, അല്ലൂര്‍ ഹസൈനാര്‍, സി.ടി.അബ്ദുല്‍ ഖാദര്‍ , എന്നിവര്‍ പങ്കെടുത്തു
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]