നയനിലപാടുകള്‍ എടുക്കാന്‍ മടിച്ചു നിന്നാല്‍ കേരളത്തിനും ത്രിപുരയുടെ ഗതി വരും: കനയ്യകുമാര്‍

നയനിലപാടുകള്‍ എടുക്കാന്‍  മടിച്ചു നിന്നാല്‍ കേരളത്തിനും ത്രിപുരയുടെ ഗതി വരും: കനയ്യകുമാര്‍

മലപ്പുറം: ജനകീയ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കി നയനിലപാടുകള്‍ എടുക്കാന്‍ മടിച്ചു നിന്നാല്‍ കേരളത്തിനും ത്രിപുരയുടെ ഗതിയായിരിക്കുമെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവും എഐഎസ്എഫ് ദേശീയ സെക്രട്ടറിയുമായ കനയ്യകുമാര്‍. ആര്‍എസ്എസും ബിജെപിയും ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ദേശീയ തലത്തില്‍ ഐക്യമുന്നണി രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഫാഷിസത്തെ ഫലപ്രദമായി തടയാന്‍ സാധിക്കു. ജനാധിപത്യത്തെ തകര്‍ത്ത് മനുവാദത്തിലധിഷ്ടിതമായ വ്യവസ്ഥ സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും നാടായി ചിത്രീകരിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിയോഗികളാണെങ്കിലും ഗുജറാത്തില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിയോഗികകളല്ല. ബീഹാറിലെ സാഹചര്യം മറ്റൊന്നാണ്. ഓരോ പ്രദേശത്തിന്റേയും സഹചര്യങ്ങളെ പരിഗണിച്ച് വിശാല സഖ്യമാണ് വേണ്ടത്. കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു എന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഉല്‍ബുദ്ധരായ ഒരു സമൂഹമുള്ള കേരളത്തില്‍ നിന്ന് വിശാല സഖ്യത്തിനുള്ള മുന്‍കൈ ഉണ്ടാവണം. താടിയും തൊപ്പിയും വച്ച മുസ്‌ലിം രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റും അനുഭവിക്കുന്ന പ്രയാസം അറിയണമെങ്കില്‍ ഒരു മുസ്്‌ലിമാകണം.അതുപോലെ ആദിവാസികളും ദലിതുകളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയാന്‍ അവരിലൊരാളാകണം.മൂവായിരം രൂപയുടെ ജീന്‍സ് ധരിക്കുന്നവര്‍ക്ക് ആപണംകൊണ്ട് കുടുംബം പോറഅറുന്നവരുടെ വ്യഥയറിയണമെന്നില്ല. തിരിച്ചറിവാണ് കമ്യൂണിസ്റ്റുകള്‍ക്ക് വേണ്ടത്. കന്നയ കുമാര്‍ പറഞ്ഞു. അടുത്ത ലോക്‌സഭയില്‍ കൂടി ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഇന്ത്യയുടെ ഭരണഘടന തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പാര്‍ശ്വല്‍കൃതരും അശക്തരുമാണെങ്കിലും ശക്തര്‍ക്ക് വിടുപണി ചെയ്യാന്‍ ഒരുക്കമല്ല. ഇന്ത്യയുടെ ചരിത്രം പോരാട്ടങ്ങളുടേതാണ്. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ ശക്തി കാണിച്ച ജനത അവരുടെ ചാര•ാരേയും കെട്ടുകെട്ടിക്കാന്‍ ശക്തരാണെന്ന് ഓര്‍ക്കണം. കനയ്യ കുമാര്‍ പറഞ്ഞു. ദാരിദ്രവും അസമത്വവും നിലനില്‍ക്കുന്നേടത്തോളം ഇടതു ചിന്തകളെ ഇന്ത്യയില്‍ നിന്ന് തകര്‍ത്തെറിയാമെന്ന മോഹം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കനയ്യകുമാര്‍.
കോര്‍പറേറ്റ് കമ്പനികളെ പ്രകൃതിചൂഷണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍ കൊണ്ടേ ആവൂ എന്ന് ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമര നേതാവ് അഭയ് സാഹു പറഞ്ഞു.

Sharing is caring!