തിരൂരിലെ ബി.ജെ.പി നേതാവിന് കുത്തേറ്റു
തിരൂര്: ത്രിപുരയില് ബി.ജെ.പി.യുടെ വിജയം ആഘോഷിക്കാന് നടത്തിയആഹ്ലാദ പ്രകടനത്തിനിടെ അക്രമം. ബി.ജെ.പി. തിരൂര് മുനിസിപ്പല് സെക്രട്ടറിക്ക് കുത്തേറ്റു.ഇയാളടക്കം അഞ്ചു പേരെ തിരൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബി.ജെ.പി.തിരൂര് മുനിസിപ്പല് സെക്രട്ടറി തിരൂര് അന്നാരസ്വദേശി വെളുത്തേടത്ത് വളപ്പില് ശ്യാംകുമാര് (32) നാണ് പുറത്ത് കുത്തേറ്റത്.വെട്ടം സ്വദേശി പാലക്ക പറമ്പില് സാനിഷ് (20) ഇയാളുടെ അനുജന് ശ്രീജിത്ത് (18) വെട്ടം പരിയാപുരം ചേലാട് രജനീഷ് (30) പടിയം സ്വദേശി തൊട്ടിയില് ഷൈജു (28) എന്നിവരാണ് പരുക്കേറ്റ മറ്റു പ്രവര്ത്തകര്.ഇന്നലെ വൈകീട്ട് ആറരയോടെ താഴെപ്പാലം ജംങ്ഷനില് വച്ചായിരുന്നു അക്രമം.എസ്.ഡി.പി.ഐ-പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരാണ് അക്രമിച്ചതെന്ന് ബി.ജെ.പി.പ്രവര്ത്തകര് പറഞ്ഞു. തിരൂര് തെക്കുമുറിയില് നിന്നും തുടങ്ങിയ ആഹ്ലാദ പ്രകടനം നഗരം ചുറ്റി തൃക്കണ്ടിയൂര് അമ്പലക്കുളങ്ങരയില് സമാപിക്കാനായിരുന്നു തീരുമാനം.ശക്തമായ പോലീസ് അകമ്പടി ആഹ്ലാദ പ്രകടനത്തിനുണ്ടായിരുന്നു. താഴെപ്പാ ലം ജംങ്ഷനില് സബ് ക്ക ഹോട്ട ലിനു മുന്നില് എസ്.ഡി.പി.ഐ-പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് സംഘടിച്ചു നിന്നിരുന്നു.നേരത്തെ ഇതു പോലെ ഒരു ആഹ്ലാദ പ്രകടനത്തിനിടെ കരിമരുന്നു പ്രയോഗത്തിനിടെ പടക്കം തെറിച്ച് സബ് ക്ക ഹോട്ടലിന്റെ ജനല്ച്ചില്ല് തകര്ന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ചുവെങ്കിലും തിരിച്ചടിയുണ്ടാവുമെന്ന സംശയം ഉണ്ടായിരുന്നു.പ്രകടനം താഴെപ്പാലത്ത് എത്തിയപ്പോള് പടക്കം പൊട്ടിച്ചു.ഇത് ഹോട്ടലിനു മുന്നിലുണ്ടായിരുന്ന ഒരാള് ചോദ്യം ചെയ്തതോടെ പ്രകടനത്തിന് നേരെ കല്ലേറുണ്ടാവുകയും ശക്തമായ അക്രമം നടക്കുകയും ചെയ്തു. ഇതിനിടയിലാണ് ബി.ജെ.പി.മുനിസിപ്പല് സെക്രട്ടറിക്ക് കുത്തേറ്റത്.തുടര്ന്ന് പോലീസ് ലാത്തിച്ചാര്ജ്ജ് നടത്തി ഇരുവിഭാഗത്തേയും തുരത്തി .നഗരത്തില് ശക്തമായ പോലീസ് കാവല് ഏര്പ്പെടുത്തി യിട്ടുണ്ട്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]