സര്‍ക്കാറുകള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

സര്‍ക്കാറുകള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജനങ്ങളെ പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും തള്ളിവിടുന്ന സര്‍ക്കാറുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനഹിതത്തിനൊപ്പം നില്‍ക്കുന്ന ജനാധിപത്യചേരിക്ക് ഇത്തരം സര്‍ക്കാറുകള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. യു.ഡി.എഫ് നടത്തിയ ഇത്തര സമരങ്ങള്‍ ജനമനസ്സാക്ഷിയെ ഉണര്‍ത്തുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്‌കൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കോട്ടകള്‍ തകര്‍ക്കാനായത്.

ദിനംപ്രതി വര്‍ധിരാഷ്ട്രീയ കൊലപാതകങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. അട്ടപ്പാടിയിലെ ആള്‍കൂട്ട കൊലപാതകവും സംസ്ഥാനത്തെ ആള്‍കൂട്ട കൊലപാതകങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും നാട്ടില്‍ പെരുകുന്നു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നിയമവാഴ്ച തന്നെ ഇല്ലാതായി. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പൊലീസ് പക്ഷാപാതപരമായി പെരുമാറുന്നു. പോലീസ് പക്ഷപാതരമായാണ് പെരുമാറുന്നത്. സിപിഎമ്മുകാര്‍ക്ക് പ്രവര്‍ത്തകര്‍ക്കും ഒരു നിയമവും യുഡിഎഫുക്കാര്‍ക്ക് മറ്റൊരു നിയമവുമാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സംസ്ഥാനത്തങ്ങളുടെ കൂട്ടത്തിലേക്ക് കേരളവും പോയികൊണ്ടിരിക്കുകയാണ് കരാറുകാര്‍ക്ക് ജോലി ചെയ്തിനുള്ള പണം കിട്ടുന്നില്ല. പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാത്തതിനാല്‍ നിരവധി പദ്ധതികള്‍ മുടങ്ങി കിടക്കുകായണ്. ഇതുമൂലം ജനങ്ങള്‍ ബുദ്ധിട്ടിലായിരിക്കുകയാണ്. കേരളത്തെ ഇത്രയേറ പിറകോട്ടുകൊണ്ടുപോയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നയനിലപാടുകളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.

പിണറായി സര്‍ക്കാറിനോളം കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ കേരളത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുന്നില്ല. വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വ്യവസായ രംഗം താറുമാറായി. കേരളം കുതിച്ചുചാട്ടം നടത്തിയിരുന്ന വിവരസാങ്കേതിക മേഖലയെക്കുറിച്ച് ആരും സംസാരിക്കുന്നുപോലുമില്ല. കൊലപാതകം മാത്രം നിരന്തരമായി നടക്കുന്നു. പ്രബുദ്ധ കേരളത്തിന് അപമാനകരമായ രീതിയിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൊലപാതക പരമ്പരകള്‍ നടക്കുന്നത്. ആര്‍ക്കും ആരുടെയും ജിവനപകരിക്കാമെന്ന സ്ഥിതി വിശേഷം. പൊലീസ് ഇതിന് കൂട്ടുനില്‍ക്കുന്നു. കൊല്ലാന്‍ നിര്‍ദേശവും സൗകര്യവും ചെയ്ത നേതാക്കളെക്കുറിച്ച്് പ്രതികള്‍ മൊഴി നല്‍കിയിട്ടും പൊലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളിലൊന്നും കേരളത്തിന് വേണ്ടത്ര പ്രാധിനിധ്യം നല്‍കുന്നില്ല. ഇതിനെതിരെ യു.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ക്ക് ബഹുജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിയുടെയും കേരളത്തില്‍ സി.പി.എമ്മിന്റെ പതനം തന്നെയാണ് ഈ സമരങ്ങളുടെ പര്യവസാനമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എംഎല്‍എമാരായ അഡ്വ. കെ എന്‍ എ ഖാദര്‍, എ പി അനില്‍കുമാര്‍, പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍, മുജീബ് കാടേരി, പി വേലുയധന്‍ കുട്ടി, അഡ്വ. യു എ ലത്തീഫ്, സക്കീര്‍ പുല്ലാര, വി മുസ്തഫ, പി എ മജീദ്, ഉമ്മര്‍ അറക്കല്‍, പി പി ഹംസ, സലീംകുരുവമ്പലം, അവന്‍വര്‍ മുള്ളമ്പാറ, കെ എം ഗിരിജ, പി എ സലാം, എം കെ മുഹസിന്‍, സത്യന്‍ പൂക്കോട്ടൂര്‍, എം വിജയകുമാര്‍, വി എസ് എന്‍ നമ്പൂതിരി, കെ പ്രഭാകരന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, മുജീബ് ആനക്കയം, ഹരിദാസ് പുല്‍പറ്റ സംസാരിച്ചു.

Sharing is caring!