ഇതോ അന്താരാഷ്ട്ര വിമാനത്താവളം: എന്തിനു നമുക്ക് ഇങ്ങിനെ ഒരു വിമാനത്താവളം
കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദുരവസ്ഥ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പ്രമുഖ കളിയെഴുത്തുകാരന് ഡോ. മുഹമ്മദ് അഷ്റഫ്. വൃത്തിയില്ലാത്ത മൂത്രപ്പുരയുടെ ചിത്രമടക്കം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മുഹമ്മദ് അഷ്റഫിനെ അനുകൂലിച്ച് കൂടുതല്‍ പേര് രംഗത്ത് വരികയും ചെയ്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികളുടെ പിടിപ്പ്കേടാണ് കരിപ്പൂര്‍ വിമാനത്താവളത്തോടെ അവഗണനയെന്ന് ചിലര്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നുമാണ് അദ്ദേഹം ചിത്രം പകര്‍ത്തിയിട്ടുള്ളത്. ‘എന്തിന് നമുക്ക് ഇങ്ങനെയൊരു വിമാനത്താവളമെന്’ പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം
എന്തിനു നമുക്ക് ഇങ്ങിനെ ഒരു വിമാനത്താവളം
കോഴിക്കോട് ആഭ്യന്തര വിമാനത്താവള ത്തില്‍ നിന്ന് ചെന്നെ…,ലണ്ടന്‍ ഹീത്രു വിമാനത്താവളം വഴിയായിരുന്നു എന്റെ മടക്കയാത്ര
രാവിലെ വിമാനത്താളത്തിലെ ടോയ്ലറ്റില് കടന്നപ്പോള്‍ കണ്ട അവസ്ഥയാണ് ഈ ചിത്രങ്ങള്‍.. മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു മഞ്ഞ നിറത്തിലുള്ള യൂറിനല്‍ ബേസിന് മൂക്കുതുളക്കുന്ന ഗന്ധം… ശര്‍ദിക്കാതെ പുറത്തു കടക്കാന്‍ പെടാപ്പാ ടു പെടണം… എന്താണ് ഇതൊന്നും ആരുടെയും ശ്രദ്ധയില്‍ പെടാത്തതു … ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ ഓര്‍ത്തു ലജ്ജിക്കുന്നു
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]