‘ഉസ്വ’ സമൂഹ വിവാഹം 18ന് പാണക്കാട്ട്

മലപ്പുറം: സമസത കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ 9-ാം ഉറൂസ് മുബാറക് 18 ന് ഞായറാഴ്ച കാലത്ത് 8 മണിക്ക് പാണക്കാട് വെച്ച് നടക്കും. മൗലിദ് സദസ്സ്, സിയാറത്ത്, കൂട്ട പ്രര്‍ത്ഥന, അനുസ്മരണം എന്നിവ നടക്കും. തുടര്‍ന്ന് ഉറുസിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ്വ) സമൂഹ വിവാഹം നടക്കും. നിര്‍ധനരായ പ്രസ്ഥാനിക പ്രവര്‍ത്തകരുടെ പെണ്കുട്ടികടെയും പ്രസ്ഥാനിക പ്രവര്‍ത്തകരുടെയും വിവഹമാണ് നടക്കുന്നത്. ചടങ്ങില്‍ സമസ്ത നേതാക്കള്‍, സാദാത്തുക്കള്‍, പണ്ഡിതന്മാര്, പൗരപ്രമുഖര്‍ സംബന്ധിക്കും. ഇതു സംബന്ധിച്ച് സുന്നി മഹലില്‍ ചേര്‍ന്ന ഉസ്വ സബ് കമ്മിറ്റി ഭരാവാഹികളുടെ യോഗം പരിപാടിക്ക് അന്തിമ രൂപം നല്കി. എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കാടാമ്പുഴ മുസ ഹാജി അധ്യക്ഷനായി. ഉസ്വ ചെയര്മാന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി അവതരിപ്പിച്ചു. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലി മുസ്ലിയാര്, സി അബ്ദുല്ല മൗലവി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സാഖാഫി വെള്ളേരി, നാലകത്ത് കുഞ്ഞിപ്പോക്കര്, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, പി.കെ ശമീര്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് ദാരിമി മുതരിപ്പറമ്പ് സംബന്ധിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]