ജലക്ഷാമം രൂക്ഷം, തടയണ നിര്‍മ്മാണവുമായി പൊട്ടിക്കല്ലിലെ പൗരസമിതി
പൂക്കോട്ടുംപാടം: ജലക്ഷാമം രൂക്ഷം തടയണ നിര്‍മ്മാണവുമായി പൊട്ടിക്കല്ലിലെ പൗരസമിതി. കോട്ടപ്പുഴക്ക് കുറുകെയാണ് പരിസ്ഥിതി സൗഹൃദ തടയണ നിര്‍മ്മിച്ചത്. കോട്ടപ്പുഴയുടെ ഓരങ്ങളിലാണ് താമസമെങ്കിലും ഏറെ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് പൊട്ടിക്കല്ല്. കിണറുകളിലെ ജല നിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് പ്രദേശത്തെ പൗര സമിതിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചത്. കോട്ടപ്പുഴയില്‍ ജല ചൂഷണത്താല്‍ കുടിവെള്ളത്തിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിയും പൊട്ടിക്കല്ലുകാര്ക്കുണ്ടായിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മാണം നടത്തിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് തടയണ നിര്‍മ്മാണം നടക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ രംഗത്ത് എത്തി തടയണ നിര്‍മ്മാണം നടത്തിയത്.പ്രദേശത്തെ മുഴുവന്‍ വീടുകളില്‍ നിന്നും ഓരോ വ്യക്തികള്‍ രംഗത്തിറങ്ങിയാണ് തടയണ നിര്‍മ്മാണം നടത്തിയത്.നിര്‍മ്മാണത്തിന് യാതൊരു സഹായവും ഗവണ്‍മെന്ററില്‍ നിന്നും ലഭിച്ചില്ലെന്നും മുപ്പതോളം അംഗങ്ങള്‍ ഒരു ദിനം തൊഴില്‍ മുടക്കിയാണ് നിര്‍മ്മാണം നടത്തിയതെന്നും പൗരസമിതി അംഗങ്ങള്‍ പറഞ്ഞു. പ്രവര്‍ത്തികള്‍ക്ക് പി.ശിവരാമന്, സി.അലവി, പി.ഹുസൈന്, പി.നാരായണന്, പി.റുഖിയ, കെ.ടി സുലോജ, എം.ഓമന തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]