മീന്‍ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മീന്‍ലോറി ഇടിച്ച്  ബൈക്ക്  യാത്രക്കാരന്‍ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ മീന്‍ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കാച്ചടിയിലെ കരുമ്പില്‍ മികച്ച മുഹമ്മദ് അലി ഹാജിയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മീനുമായി തൃശൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ പെട്ട ഇയാളെ ജെ.സി.ബി ഉപയോഗിച്ച് ലോറി മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് കരുമ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സൗദി അറേബ്യയിലെ കോണ്‍ഫിഡയില്‍ ജോലി നോക്കുന്ന ലത്തീഫ് ഒന്നര മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അവധി കഴിഞ്ഞു മടങ്ങാനിരിക്കെയാണ് അപകടം.
മാതാവ്: ആസ്യ. ഭാര്യമാര്‍: സലീന.
മക്കള്‍: സല്‍മാനുല്‍ഫാരിസ്, സഫ്വാന്‍, മുഹമ്മദ് സിനാന്‍, ഫാത്തിമ സന്‍ഹ, ഫാത്തിമ സന. സഹോദരങ്ങള്‍: ഹംസ, സൈതലവി മെഹബൂബ്, റസിയ,സുലൈഖ.

Sharing is caring!