മൊബൈല്‍ ഉപയോഗിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടു, മലപ്പുറത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

മൊബൈല്‍  ഉപയോഗിക്കരുതെന്ന്  പിതാവ് ആവശ്യപ്പെട്ടു,  മലപ്പുറത്ത് പെണ്‍കുട്ടി  ആത്മഹത്യ ചെയ്തു

വള്ളിക്കുന്ന്: സി.ബി.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യര്‍ഥിനി വി.പി.അര്‍ച്ചന(16) ആത്മഹത്യ ചെയ്തു. പരീക്ഷയായതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുതെന്ന പിതാവിന്റെ വിലക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. പിതാവ്: വലിയ പറമ്പില്‍ ദിനകരന്‍ എന്ന ഉണ്ണി. മാതാവ്: രേണുക. സഹോദരി: അഞ്ജന.

Sharing is caring!