10വയസ്സുകാരിയെ പീഡീപ്പിച്ച് മുങ്ങിയ മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ പിടിയില്‍

10വയസ്സുകാരിയെ പീഡീപ്പിച്ച് മുങ്ങിയ മഞ്ചേരി മുനിസിപ്പല്‍  കൗണ്‍സിലര്‍ പിടിയില്‍

മഞ്ചേരി: പത്തു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടന്‍ (60) നെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗൂഡല്ലൂരിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ മഞ്ചേരി എസ് ഐ റിയാസ് ചാക്കീരിയും സംഘവും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രി പത്തു മണിയോടെ മഞ്ചേരി സേ്റ്റഷനിലെത്തിച്ച പ്രതിയെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Sharing is caring!