സിപിഎം എന്തിനു സി.ബി.ഐ യെ ഭയക്കുന്നു: പി.ടി.അജയ് മോഹന്‍
മലപ്പുറം: ക്വട്ടേഷനിലൂടെ അറുംകൊലകള്‍ യാതൊരു മടിയും കൂടാതെ നടപ്പിലാക്കുന്ന മാര്‍ക്ക് സിസ്റ്റ് പാര്‍ട്ടി സി.ബി.ഐ എന്നു കേള്‍ക്കുമ്പോള്‍ എന്തിനാണു ഭയക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മ്മാന്‍ പി.ടി.അജയ് മോഹന്‍ പറഞ്ഞു. രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും പാവപ്പെട്ടവരെ സഹായിക്കാന്‍ നേതൃത്വം നല്കിയ ശുഹൈബിനെ എന്തിന്റെ പേരിലാണു അറുംകൊല ചെയ്തത് എന്ന് കണ്ടെത്തിയിട്ടേ യു.ഡി.എഫ് സമരം അവസാനിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എന്‍.എ.മുബാറക്ക് ശുഹൈബ് അനുസ്മരണ പ്രസംഗം നടത്തി.
ഡി.സി.സി സെക്രട്ടറിമാരായ പി.എ.മജീദ്.പി.സി.വേലായുധന് കുട്ടി, കെ.പി.സി.സി അംഗം വി.എസ്.എന്‍.നമ്പൂതിരി, കെ.എം.ഗിരിജ, എം.കെ.മുഹ് സിന്, എം.മമ്മു,പി.എം.നജീബ്, സമീര്‍ മുണ്ടുപറമ്പ്, കെ.ടി.സലീന, ജിജി മോഹന്‍, പി.എം.ജാഫര്‍, രാജശ്രീ , ടി.എച്ച്.വേലായുധന്, കാദര്‍ മേല്‍മുറി തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).