മഞ്ചേരിയില്‍ മദ്യപിച്ച യുവാവ് പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേരി: മദ്യലഹരിയില്‍ യുവാവ് പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാടോടി കുടുംബത്തിലെ ഒമ്പത് മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനാണ് വെട്ടേറ്റത്. സംഭവത്തില്‍ മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെതിരെ കുട്ടിയുമടെ മാതാവ് കോഴിക്കോട് താമരശ്ശേരി അമ്പായത്തൊടി മിച്ചഭൂമി പ്ലോട്ട് കന്യാകുമാരി(32)യുടെ പരാതിയില്‍ മഞ്ചേരി പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്താണ് ക്രൂരത അരങ്ങേറിയത്. ഒരു വര്‍ഷത്തോളമായി കന്യാകുമാരി, ഭര്‍ത്താവ് മുരുകേശ്, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മ്മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം ഒരു വര്‍ഷത്തോളമായി ഐ ജി ബി ടി പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകേശും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും പതിവാണ്. സംഭവ ദിവസം മുരുകേശില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോട് അപമര്യാദയായി പെരുമാറിയ അയ്യൂബിനോട് കന്യാകുമാരി കയര്‍ത്തു സംസാരിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധര്‍മ്മനും പരിക്കേല്‍ക്കുകയുമായിരുന്നു. കാലില്‍ സാരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]