താനൂര്‍ നഗരസഭാ ഓഫീസില്‍ വാക്കേറ്റം കയ്യാംകളിയായി

താനൂര്‍ നഗരസഭാ  ഓഫീസില്‍ വാക്കേറ്റം  കയ്യാംകളിയായി

താനൂര്‍: താനൂര്‍ നഗരസഭാ ഓഫീസില്‍ വാക്കേറ്റം കയ്യാംകളിയില്‍ കലാശിച്ചു. രാവിലെ പതിനൊന്നോടെയാണ് സംഭവം. സെക്രട്ടറിയുടെ ക്യാമ്പിനുള്ളില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാറിന്റെ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട സെക്രട്ടറി ജൂലിമറിയടോമും കൗണ്‍സിലര്‍ ലാമീഹ് റഹ്മാനും സംസാരിക്കുന്നതിനിടയിലാണ് വാക്ക് തര്‍ക്കം ഉണ്ടായത്. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി.ഇല്യാസ് ഇതിനിടയില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഇതിനിടയിലാണ് സെക്രട്ടറിയുടെ ക്യാമ്പിന്റെ ഡോറിന് കേടുപാടുകള്‍ സംഭവിച്ചത്. ചെയര്‍പേഴ്‌സനും വൈസ്് ചെയര്‍പേഴ്‌സണും മറ്റു കൗണ്‍സിലര്‍മാരും ഇടപ്പെട്ട് രംഗം ശാന്തമാക്കി. നഗരസഭയിലെ പ്രശ്‌നങ്ങള്‍ കാരണം വിവിധ ആവശ്യങ്ങള്‍ക്കെത്തിയ പൊതുജനം രോഷാകുലരാവുകയും മുദ്രാവക്യം വിളിക്കുകയും ചെയ്തു. ജീവനക്കാര്‍ കുറച്ച് നേരം പണിമുടക്കിയെങ്കിലും കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ട് ഇവരെ ശാന്തരാക്കി പ്രവര്‍ത്തി തുടര്‍ന്നു. സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കൗണ്‍സിലര്‍മാരുടെ പേരിലും കൗണ്‍സിലര്‍മാരെ സെക്രട്ടറി കൈയ്യേറ്റം ചെയ്തു എന്ന പരാതി പ്രകാരം സെക്രട്ടിക്കെതിരെയും താനൂര്‍ പോലീസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരുക്കേറ്റ കൗണ്‍സിലര്‍മാരായ ലാമീഹ് റഹ്മാന്‍, പി.ടി.ഇല്യാസ് എന്നിവരെ തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയിലും സെക്രട്ടറിയെ താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Sharing is caring!