മങ്കട മണ്ഡലത്തില്‍ 75 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

മങ്കട: മങ്കട മണ്ഡലത്തില്‍ 75 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ടി. എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. കുറുവ പഞ്ചായത്തിലെ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ലെയിന്‍ നീട്ടുന്നതിന് 34 ലക്ഷം രൂപ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പുത്തനങ്ങാടി ചോലയില്‍ കുളമ്പ് കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ലെയിന്‍ നീട്ടുന്നതിന് 15 ലക്ഷം, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ 4, 8, 9, 12, 13, 16 വാര്‍ഡുകളില്‍
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 26 ലക്ഷം രൂപ എന്നീ പ്രവൃത്തികള്‍ക്കാണ് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയത്. കുറുവ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് ലെയിന്‍ നീട്ടുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപ നീക്കിവെച്ചതിന്റെ തുടര്‍ച്ചയായാണ് പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ടാം ഘട്ടമായി 34 ലക്ഷം രൂപ എം.എല്‍.എ അനുവദിച്ചത് ഇതോടെ കുറുവ പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് അറുതിയാകും. 1,2,3,4,5,7, 16, 17, 18,19,20,21,22 വാര്‍ഡുകളിലാണ് പൈപ്പ് വിപുലീകരിക്കുന്നത്.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം 1,2,3,4,5,7,11,13,15 വാര്‍ഡുകളില്‍ മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചതിന് പുറമേയാണ് 26 ലക്ഷം അനുവദിച്ച് ഭരണാനുമതിയായത്.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]