കരിപ്പൂരില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

കരിപ്പൂരില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, സി.ഐ.എസ്.എഫ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ ട്രാവല്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യാത്രക്കാരുടെ ലഗേജില്‍ നിന്നും സാധനങ്ങള്‍ നഷ്ടമാകുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമായിരുന്നു യോഗം. സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റന്റെ പൂര്‍ണരൂപം

കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ടിവി ചാനലുകളിലും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രസ്തുത സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, സി.ഐ.എസ്.എഫ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ ട്രാവല്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അടിയന്തര യോഗം നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടുതല്‍ സി.സി.ടി.വി ക്യാമറകളും മറ്റും സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

Sharing is caring!