സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് 2.71 കോടി രൂപ കൈമാറി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് നല്കുന്ന 2.71 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ തുക വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തിനോട് ലൈഫ് മിഷന് പദ്ധതിയിലേക്ക് ഫണ്ട് ആവശ്യപ്പെട്ട 14 ഗ്രാമ പഞ്ചായത്തുകള്‍ക്കും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് 2.71 കോടി രൂപ കൈമാറിയത്. എടപ്പാള്‍, മേലാറ്റൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, ആലങ്കോട്, തുവ്വൂര്‍, ആലിപ്പറമ്പ്, കണ്ണമംഗലം പഞ്ചായത്തുകള്‍ക്ക് ജനറല്‍ വീടുകളുടെ പൂര്‍ത്തീകരണത്തിന് 6892850 രൂപയും, എടപ്പാള്‍, തവനൂര്‍, തലക്കാട്, ആലങ്കോട്, ആലിപ്പറമ്പ്, അരീക്കോട് ബ്ലോക്ക്, മലപ്പുറം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെ 7 വീടുകള്‍ അടക്കം പട്ടികജാതി ഭവന പൂര്‍ത്തീകരിണത്തിന് 8140000 രൂപയും അടക്കം 27124475 രൂപയാണ് ലൈഫ് മിഷന് പദ്ധതിയിലേക്ക് നല്‍കിയത്
സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിക്ക് ആദ്യമായി ഫണ്ട് നല്‍കിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ്.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം, ടി.കെ റഷീദലി, അഡ്വ. മനാഫ്, ഇസ്മായില്‍ മൂത്തേടം, ഹനീഫ പുതുപ്പറമ്പ്, ഒ.ടി ജെയിംസ്, സറീന ഹസീബ്, സൈദ് പുല്ലാണി ജില്ഏലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]