എം.എം.അക്ബറിനെ സക്കരിയയാക്കി മാറ്റരുത്: എസ്.ഡി.പി.ഐ

എം.എം.അക്ബറിനെ  സക്കരിയയാക്കി  മാറ്റരുത്: എസ്.ഡി.പി.ഐ

പരപ്പനങ്ങാടി: മതപ്രബോധകന്‍ എം.എം.അക്ബറിനെ സക്കരിയയുടെ ഗതി വരുത്തരുതെന്ന് ഓര്‍മ്മപെടുത്തി എസ്.ഡി.പി.ഐ പ്രതിഷേധം. ഇരുകൂട്ടരുടേയും ജന്മനാടായ പരപ്പനങ്ങാടിയിലാണ് നൂറ് കണക്കിന് പേരെ അണിനിരത്തി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദിലെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കേരളത്തില്‍ എടുത്ത കേസിന്റെ പേരില്‍ അക്ബറിനെ കസ്റ്റഡിയിലെടുത്തത്. അദ്ധേഹത്തിന്റെ ജന്മനാടായ പരപ്പനങ്ങാടിയില്‍ എസ്.ഡി.പി.ഐ, മുസ്ലീം ലീഗ്, എസ്.ഐ.ഒ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വെന്നു. പരപ്പനങ്ങാടിയിലെ നിരവധി പേരാണ് ഭരണകൂടത്തിന്റ ഇരകളായി തീവ്രവാദ ലേബലില്‍ ജയിലിലടക്കപ്പെട്ടിട്ടുള്ളത്. ആദ്യം സക്കരിയയെ കൊണ്ട് പോയപ്പോള്‍ മിണ്ടാതിരുന്ന നാട് വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നതെന്നും ആ ഗതി അക്ബറിന് ഉണ്ടാവരുതെന്നും പ്രതിഷേധറാലിക്ക് ശേഷം നടന്ന യോഗത്തില്‍ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഓര്‍മ്മപ്പെടുത്തി. പ്രതിഷേധ സംഗമത്തിന് മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ ഹാജി, കെ.സിദ്ധീഖ്, യാസര്‍ അറഫാത്ത്, ഉസ്മാന്‍ തിരൂരങ്ങാടി, ഹിദായത്ത് നേതൃത്വം നല്‍കി.

Sharing is caring!