തൊഴിലാളികള്‍ക്കും സാധാരണക്കാരനും സര്‍ക്കാറുകളുടെ പരിഗണനയില്ല: മഞ്ഞളാംകുഴി അലി

പെരിന്തല്‍മണ്ണ: തൊഴിലാളികള്‍ക്കും സാധാരണക്കാരനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണന ലഭിക്കുന്നില്ലെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. സ്വതന്ത്യ തൊഴിലാളി യൂണിയന് (എസ്.ടി.യു) പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാറുകള്‍ കൊള്ളക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട നാലകത്ത് സൂപ്പിക്കും ഒരു ദിവസം പോലും ലീവെടുക്കാതെ ജോലി ചെയ്ത ചുമട്ട് തൊഴിലാള യൂണിയന് മണ്ഡലം സെക്രട്ടറി അബ്ദുല്‍ കരീമിനും ചടങ്ങില്‍ സ്വീകരണം നല്കി. ഞായറാഴ്ച രാവിലെ പെരിന്തല്‍മണ്ണ വ്യാപാരഭവനില്‍(പി.ടി.എം കുഞ്ഞാപ്പ നഗര്‍) നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സി.അബ്ദു നാസര്‍ പതാക ഉയര്‍ത്തി. മണ്ഡലം എസ്.ടി.യു പ്രസിഡണ്ട് എം.മുഹമ്മദ് എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എസ്. അബ്ദുസലാം, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് വി.എ.കെ തങ്ങള്‍, എസ്.ടി.യു മണ്ഡലം ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, അഷ്റഫ് പുത്തൂര്‍, കൊളക്കാടന്‍ അസീസ് പ്രസംഗിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]