വീട്ടമ്മയെ ബന്ധിയാക്കി മലപ്പുറത്ത് മോഷണം

വീട്ടമ്മയെ  ബന്ധിയാക്കി  മലപ്പുറത്ത്  മോഷണം

തിരൂരങ്ങാടി: വീട്ടമ്മയെ ബന്ധിയാക്കി സ്വര്‍ണ്ണാഭരണം കവര്‍ന്നു. എ.ആര്‍.നഗര്‍ കുന്നുംപുറം കുറ്റൂര്‍ നോര്‍ത്ത് പാലമഠത്തില്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടിന് മോഷണം നടന്നത്. മൊയ്തീന്‍കുട്ടിയുടെ ഭാര്യ കൈയിലണിഞ്ഞിരുന്ന ഒന്നര പവന്‍ വീതമുള്ള രണ്ടു വളകളും മൊയ്തീന്‍കുട്ടിയുടെ മാതാവിന്റെ ബെഡിനടിയില്‍ സൂക്ഷിച്ച നാലായിരം രൂപയുമാണ് കവര്‍ന്നത്. വീടിന്റെ മുകള്‍നിലയില്‍ വാതിലിലൂടെ അകത്തു കടന്ന മോഷ്ടാക്കള്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഖദീജയുടെ കൈകളും വായയും ഷാള്‍കൊണ്ട് ബന്ധിച്ചതിനു ശേഷമായിരുന്നു മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!