അഭിഭാഷകനെ മര്‍ദ്ദിച്ച എസ് ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറത്തെ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടു നില്ക്കുന്നു
മഞ്ചേരി: അഭിഭാഷകനെ മര്‍ദ്ദിച്ച കോട്ടക്കല്‍ എസ് ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടു നില്ക്കും. മലപ്പുറത്തെ അഭിഭാഷകനായ അബ്ദുല്‍ വഹാബിനാണ് മര്‍ദ്ദനമേറ്റത്. എടരിക്കോട് വാളക്കുളം സ്വദേശികളും പ്രായപൂര്ത്തികായാകാത്തവരുമായ രണ്ടു കുട്ടികളെ കോട്ടക്കല്‍ പൊലീസില്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയോഗിച്ച അഭിഷക കമ്മീഷനെയാണ് എസ് ഐ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുറ്റക്കാനായ എസ് ഐ വിനോദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്നലെ മഞ്ചേരിയില്‍ ചേര്‍ന്ന ജില്ലാ ബാര്‍ അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തപക്ഷം എസ് പി ഓഫീസ് മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ അഭിഭാഷകന് മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]