തട്ടിപ്പുകാരെ പിടിക്കാന്‍ കരിപ്പൂരില്‍ പുതിയ എക്സ്റേ സംവിധാനം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു എക്സ്റേ യന്ത്രംകൂടി സ്ഥാപിച്ചു.അത്യാധുനിക സെന്‍സര്‍ സംവിധാനങ്ങളോട് കൂടിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.മയക്കു മരുന്ന്,സ്വര്‍ണം എന്നിവ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്താന്‍ സംവിധാനത്തിനാവും.നിലവില്‍ രണ്ട് എക്സ്റേ മെഷിനകള്‍ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗള്‍ഫ് യാത്രക്കാര്‍ വിലപിടിച്ച സാധനങ്ങള്‍ കൊണ്ട് വരുമ്പോള്‍ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് അധികൃതര്‍.വിലപിടിച്ച സാധനങ്ങള്‍ സൂക്ഷിച്ച ഹാന്‍ഡ് ബാഗ് കൈവശം വെക്കാന്‍ അനുവദിക്കാതെ ലഗേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയാണെങ്കില് അവ പൂര്‍ണ്ണമായും മാറ്റിയതിന് ശേഷം ലഗേജിലേക്ക് കൈമാറണം.ഡി.ഡി,ചെക്കുകള്‍,കറന്‍സി,വിലപ്പെട്ട രേഖകള്‍,സ്വര്‍ണം അടക്കം കൈവശം വെച്ചതിന് ശേഷമെ ഹാന്‍്ഡ് ബാഗേജ് ഉദ്യോഗസ്ഥര്‍ക്ക് ലഗേജിലേക്ക് മാറ്റാന്‍ കൊടുക്കേണ്ടത്.
വിലപിടിപ്പുളള സാധനങ്ങള്‍ ചെറിയ ഹാന്‍ഡ് ബാഗില്‍ കൊണ്ടുവരാനും ശ്രദ്ദിക്കണം.അനുവദനീയമായ തൂക്കത്തില്‍ മാത്രം ഹാന്‍ഡ് ബാഗേജ് കൊണ്ടുവരണമെന്നും അധികൃതര്‍ പറഞ്ഞു.
കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് ദുബൈയില്‍ നിന്ന്.എയര്‍പോര്‍ട്ട് അഥോറിറ്റിയും,കരിപ്പൂര്‍ പോലീസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കരിപ്പൂരില്‍ വെച്ച് ബാഗേജുകള്‍ മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് ബാഗേജുരകള്‍ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് കരിപ്പരിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ബാഗേജിലെ വിലപിടിപ്പുളള സാധാനങ്ങള്‍ മോഷണം പോയത്.എയര്‍പോര്‍ട്ട് അഥോറിറ്റി,കേന്ദ്ര സുരക്ഷ സേന,പാലീസ് എന്നിവര്‍ വിമാനത്താവളത്തിലെ സി.സി.ടി ക്യാമറകളടക്കം പരിശോധിച്ചതില്‍ നിന്നാണ് മോഷണം കരിപ്പൂരില്‍ നടന്നിട്ടില്ലെന്ന് ബോധ്യമായത്.
പരാതി ഉയര്‍ന്ന യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത് ദുബൈയിലാണ്.ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റിയും സുരക്ഷ ഏജന്‍സികളും വിഷയം ഏറ്റെടുക്കുകയും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി അറിയിച്ചു.കരിപ്പൂരില്‍ നിന്നും യാത്ര പുറപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതുവരെ സമാന രീതിയിലുളള പരാതികളൊന്നും ലഭിച്ചിട്ടില്ല. കരിപ്പൂരിലെ സുരക്ഷ നടപടികള്‍ ഫലപ്രദമാണെന്ന് അഥോറിറ്റി പറയുന്നു്.കരിപ്പൂരില്‍ 24 അന്താരാഷ്ട്ര വിമാനങ്ങള്‍ ദിനേന വരുന്നുണ്ട്.ദുബൈയിലെ ടെര്‍മിനല്‍ ടുവില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പരാതിപ്പട്ടത്.
കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് എയര്‍ഇന്ത്യ എക്സ്പ്രസ് ദുബൈ റീജിണല്‍ മാനേജറാണ് ദുബൈ പോലീസ്,ദുബൈ ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗങ്ങള്‍ക്ക് പരാതി നല്കി.ഇതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]