മുസ്ലിംലീഗ് 70-ാം വാര്‍ഷികം മാര്‍ച്ച് പത്തിന് കിഴിശ്ശേരിയില്‍

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗിന്റെ എഴുപതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് മാര്‍ച്ച് 10 ന് തുടക്കമാവും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് മലപ്പുറം ജില്ലാ മുസ്്ലിം ലീഗ് കമ്മറ്റി ആവിഷ്‌കരിച്ചിട്ടുള്ളത്.
1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രൂപീകൃതമായതിനു ശേഷം കേരളത്തില്‍ ആദ്യത്തെ മുസ്ലിം ലീഗ് സമ്മേളനം നടന്നത് മലപ്പുറം ജില്ലയിലെ കിഴിശ്ശേരി എന്ന സ്ഥലത്ത് വെച്ചായിരുന്നു. എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് മാര്‍ച്ച് പത്തിന് തുടക്കം കുറിക്കുന്നത് കിഴിശ്ശേരിയില്‍ വെച്ച് തന്നെയാണ്. മാര്‍ച്ച് 10 ന് ജില്ലയില്‍ ഒന്നാകെ പ്രാദേശികമായി ഓരോ കേന്ദ്രങ്ങളിലും 70 പതാകകള്‍ ഉയര്‍ത്തി കൊണ്ട് പതാക ദിനം ആചരിക്കും. തുടര്‍ന്ന് ഒരു മാസം വാര്‍ഡ് തലങ്ങളില്‍ വിവിധങ്ങളായ സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ പഞ്ചായത്ത്മുനിസിപ്പല്‍ തല സമ്മേളനങ്ങള്‍ നടക്കും. ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് യു എ. ലത്തീഥ്, പി.എ.റഷീദ്, എം അബ്ദുള്ളക്കുട്ടി, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, ഇസ്മായില്‍ മൂത്തേടം, കെഎം ഗഫൂര്‍, പി കെ സി അബ്ദുല്‍ റഹ്മാന്‍, പി.പി. സഫറുള്ള, തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]