രാഷ്ട്രീയ പ്രവര്‍ത്തകരും ധാര്‍മികത കാത്തുസൂക്ഷിക്കണം: കാന്തപുരം

രാഷ്ട്രീയ പ്രവര്‍ത്തകരും ധാര്‍മികത  കാത്തുസൂക്ഷിക്കണം: കാന്തപുരം

തിരൂരങ്ങാടി: രാഷ്ര്ടീയ പ്രവര്‍ത്തകരും ധാര്‍മികത കാത്തുസൂക്ഷിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. വലിയോറ പാണ്ടികശാല മന്‍ശഉല്‍ ഉലൂം സുന്നി മദ്‌റസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തും മരണ ശേഷവും ഉപകരിക്കുന്ന ധാര്‍മിക പഠനങ്ങളാണ് മദ്‌റസകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.ടി. അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കുഞ്ചിലം തങ്ങള്‍, ജഹ്ഫര്‍ തുറാബ് ബാഖവി, ലുഖ്മാനുല്‍ ഹഖീം സഖാഫി, അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി, പി.അബ്ദു ഹാജി പ്രസംഗിച്ചു.

Sharing is caring!