കരിപ്പൂരിലെത്തിയ ലഗേജുകളില്നിന്ന് ഇന്നലെ നഷ്ടമായത് നാലു ലക്ഷംരൂപയുടെ സാധനങ്ങള്
മലപ്പുറം: കരിപ്പൂരിലെത്തിയ ലഗേജുകളില്നിന്ന് ഇന്നലെ നഷ്ടമായത് നാലു ലക്ഷംരൂപയുടെ സാധനങ്ങള്. കരിപ്പൂര് വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്നിന്നും യാത്രക്കാരുടെ ലക്ഷങ്ങള് വിലവരുന്ന സാധനങ്ങള് നഷ്ടപ്പെട്ട പരാതിയില് മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങള് വിശദമായി പരിശോധിക്കുകയാണെന്നു വിമാനത്തവള അതോറിട്ടി അധികൃതര് പറഞ്ഞു. പ്രാഥമികാന്വേഷണത്തില് കരിപ്പൂര് വിമാനത്തവളത്തവളത്തില്നിന്നും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധനക്ക് ശേഷം നഷ്ടപ്പെട്ടതായ ലഗേജുകള് കൊണ്ടുവന്ന രാജ്യത്തെ വിമാനത്തവള അധികൃതരുമായി ബന്ധപ്പെടുമെന്നും കരിപ്പൂര് വിമാനത്തവള അതോറിട്ടി അധികൃതര് പറഞ്ഞു.
ഇന്നലെ മാത്രമായി കരിപ്പൂര് വിമാനത്തവളം വഴി എത്തിയ യാത്രക്കാരില്നിന്നായി നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള് നഷ്ടപ്പെട്ടതായാണ് പരാതി.
യാത്രക്കാര് തന്നെ ഇക്കാര്യങ്ങള് സമൂഹമാധ്യമങ്ങളില് പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ എയര് ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്തിലെ ആറു യാത്രക്കാര്ക്കാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള് നഷ്ടപ്പെട്ടത്. ഇതിനാല് തന്നെ ദുബായി വിമാനത്തവളത്തില്നിന്നും നഷ്ടപ്പെട്ടതാണോയെന്ന് അറിയാനായി ദുബായി വിമാനത്തളവ അധികൃതര്ക്ക് വിവരം കൈമാറും.
കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്പോര്ട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലര്ച്ചെ കരിപ്പൂരിലെത്തിയ വിമാനത്തിലെ ചെക്ക് ഇന് ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്. യാത്രക്കാര് കൊണ്ടുവന്ന സ്വര്ണം, വിദേശ കറന്സികള്, ബ്രാന്ഡഡ് വാച്ചുകള് എന്നിവയാണ് നഷ്ടമായത്്. കസ്റ്റംസ് ഹാളില് നിന്നു ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള് പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബുകള് വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പണവും വിലയേറിയ വസ്തുക്കുളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപെട്ടികള് മാത്രമാണ് യാത്രക്കാര്ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടു ആറു യാത്രക്കാര് എയര് ഇന്ത്യക്കും എയര്പോര്ട്ട് അഥോറിറ്റിക്കു പരാതി നല്കിയിട്ടുണ്ട്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]