നിലമ്പൂരില്‍ വനഭൂമിയിലൂടെ മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടികൂടി

നിലമ്പൂരില്‍ വനഭൂമിയിലൂടെ  മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടികൂടി

നിലമ്പൂര്‍: അരുവാക്കോട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും കളിമണ്ണ് വനഭൂമിയിലൂടെ തൃശൂരിലേക്ക് കടത്തിയ സംഭവത്തില്‍ പോലീസ് സംഘം നാല് ടോറസ് ലോറികളും രണ്ട് മണ്ണ് മാന്തി യന്ത്രങ്ങളും പിടിച്ചെടുത്തു. ഒരേക്കറോളം ഭൂമിയില്‍ നിന്ന് മൂന്നാള്‍ താഴ്ചയിലാണ് മണ്ണെടുത്തിട്ടുള്ളത്. അനുമതിയില്ലാതെ ഒരാഴ്ചയായി നൂറുകണക്കിന് ലോഡ് മണ്ണ് വനഭൂമിയിലൂടെ കടത്തികൊണ്ടുപോയിട്ടും വനം വകുപ്പധികൃതര്‍ നടപടിയെടുക്കാത്തത് ദുരൂഹമാണ്. വനംവകുപ്പ് ഫ്്‌ളയിങ് സ്‌ക്വാഡ് ഓഫീസ് ചെക് പോസ്റ്റ് എന്നിവക്ക് മുന്നിലൂടെയാണ് രാത്രിയില്‍ ലോറികളില്‍ മണ്ണ് കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പോലീസ് പരിശോധന നടത്തി ലോറിയും മണ്ണുമാന്തികളും പിടിച്ചെടുത്തത്. ഇതു സംബന്ധിച്ച് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി.

Sharing is caring!