മങ്കടയില്‍ 379 ക്ലാസ്സ് മുറികള്‍ ഹൈടെക് ആകും. 21 സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കും

മങ്കടയില്‍ 379 ക്ലാസ്സ് മുറികള്‍ ഹൈടെക് ആകും. 21 സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കും

മങ്കട: നിയോജക മണ്ഡലത്തിലെ 379 ക്ലാസ്സ് മുറികള്‍ ഹൈടെക് ആകുമെന്ന് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ 21 സ്‌കൂളുകളില്‍ നിന്നാണ് 379 ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുന്നതിന് പരിഗണിക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള നടപടികള്‍
സ്വീകരിച്ച് വരുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. അറിയിച്ചു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് അക്കാദമിക മികവ്, ഭൗതിക സൗകര്യ വികസനം, സമൂഹത്തെ സജ്ജമാക്കല്‍, ഹൈടെക് ക്ലാസ്സ് മുറികള്‍, എന്നിങ്ങനെ നാലുതരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്‌കൂളിനെയും മികവിലേക്ക് ഉയര്‍ത്തുന്നതിന് ജനകീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആവശ്യമുള്ളിടത്തല്ലാം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അതിന്റെ ഉദ്ദേശ്യങ്ങളും, ലക്ഷ്യങ്ങളും പൊതു സമൂഹത്തില്‍ എത്തിക്കുന്നതിന് രക്ഷാകര്‍തൃ
വിദ്യാഭ്യാസം നടന്ന് വരുന്നുണ്ട്. മങ്കട നിയോജക മണ്ഡലത്തില്‍ നിന്നും മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്ത മക്കരപ്പറമ്പ്
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കടുങ്ങപുരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നതായും അദ്ദേഹം അറിയിച്ചു. പാങ്ങ് ഗവ.യു.പി.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതിക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധ തിക്ക് തുടക്കമാകുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാവ ും, ഹൈടെക് പദ്ധതിപ്രകാരം
ക്ലാസ്സ് മുറികളിലേക്കുള്ള ഐ.സി.ടി.ഉപകരണങ്ങളുടെ വിതരണം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാക്കുമെന്നും തന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!