ഉയര്‍ത്തേഴുന്നേറ്റത് ഇഛ്ചാശക്തി കൊണ്ടുമാത്രമെന്ന് റാബിയ

ഉയര്‍ത്തേഴുന്നേറ്റത്  ഇഛ്ചാശക്തി കൊണ്ടുമാത്രമെന്ന് റാബിയ

മലപ്പുറം: ശരീരം രോഗത്തിനും ദുരിതത്തിനും കീഴടങ്ങിയപ്പോള്‍ ഇഛ്ചാശക്തി ഒന്നുകൊണ്ടു മാത്രമാണ് ദുരിതക്കിടക്കയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതെന്ന് കെ.വി.റാബിയ. റാബിയ എന്ന ഫിനിക്‌സ് പക്ഷി എന്ന ഡോക്യമെന്ററി പ്രദര്‍ശനത്തിനു ശേഷം കുട്ടികളുമായി സംവദിക്കുകയായിരുന്നു അവര്‍.
32ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചു, 38ാംവയസ്സില്‍ നട്ടല്ല് പൊട്ടി, മുന്നില്‍ എന്നും തടസ്സുങ്ങളുണ്ടായിരുന്നു എങ്കിലും മനസ്സാന്നിധ്യം കൈവിട്ടില്ല. സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും മികച്ച പിന്തുണ കിട്ടി. 14 വര്‍ഷമായി മൂത്രം നിറച്ച ഭാഗ് ശരീരത്തിന്റെ പുറത്ത് സൂക്ഷിക്കുന്നു. ഒരു വീല്‍ ചെയറിന്റെ പിന്തുണമേയാടെ ലോകത്തിന്റെ ഏത് ഭാഗത്തും എത്താനും ഇപ്പോഴും മനസ്സ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളലും ഇടപ്പെടാറുണ്ട്. സ്ത്രീ ശാക്തീകരണം,ലൈബ്രറി,തൊഴില്‍ പരിശീലനം തുടങ്ങി എല്ലാ മേഖലകളിലും ഇടപ്പെടുന്നു. സ്വന്തം ജീവിതത്തെ ആധാരമാക്കി മൂന്ന് മണിക്കൂര്‍ നീളുന്ന ചലച്ചിത്രം തയ്യാറാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ച നടന്നതായും അവര്‍ പറഞ്ഞു.
ദ്യശ്യാദരം ഡോക്യമെന്ററി പ്രദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10.30നു വിദ്യാര്‍ഥികള്‍ക്ക് പി.ടി.രാമക്യഷ്ണന്‍ സംവിധാനം ചെയ്ത 59മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് -മരിക്കാത്ത മനുഷ്യന്‍ പ്രദര്‍ശിപ്പിക്കും.
ഉച്ചയ്ക്ക് 2.30 ന് പി.ബാബു രാജ് സംവിധാനം ചെയ്ത 22മിനുട്ട് ദൈര്‍ഘ്യമുള്ള ശ്രീനാരായണ ഗുരു വിശ്വ മാനവതയുടെ ഗുരു എന്ന ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്കായി ഉച്ചക്ക് 12 മണിക്ക് ഫാറൂഖ് അബ്ദുറഹിമാന്‍ സംവിധാനം ചെയ്ത മോയിന്‍ക്കുട്ടി വൈദ്യര്‍ ഈശല്‍ കനല്‍ തോറ്റിയ കവി പ്രദര്‍ശിപ്പിക്കും.

Sharing is caring!