സൗദിയില്‍ പുരുഷനായ രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ ബിസിനസ് തുടങ്ങാന്‍ സ്ത്രീകള്‍ക്ക് അനുമതി

സൗദിയില്‍ പുരുഷനായ  രക്ഷാകര്‍ത്താവിന്റെ  അനുമതിയില്ലാതെ ബിസിനസ്  തുടങ്ങാന്‍ സ്ത്രീകള്‍ക്ക് അനുമതി

റിയാദ്: സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ തുടരുന്ന സഊദി അറേബ്യയില്‍ പുരുഷനായ രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ ബിസിനസ് തുടങ്ങാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കി. ഞായറാഴ്ച സഊദി ഭണകൂടം പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണ പദ്ധതികളിലാണ് ബിസിനസ് തുടങ്ങുന്നതിന് സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞത്.

നേരത്തെ പുരുഷന്റെ അംഗീകാരത്തോടെ, പലതരം നടപടിക്രമങ്ങള്‍ മറികടന്ന് മാത്രമേ സ്ത്രീക്ക് ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ പദ്ധതി പ്രകാരം നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിരിക്കുകയാണ്. മാത്രമല്ല, പ്രത്യേക അനുമതിയുടെ ആവശ്യവുമില്ലെന്ന് സഊദി വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതി പ്രകാരമാണിത്.

Sharing is caring!