തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റ വകുപ്പിന് കീഴിലാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റ  വകുപ്പിന് കീഴിലാക്കുമെന്ന്  മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റ വകുപ്പിന് കീഴിലാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ഇതുമൂലം ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുമ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുവാനും വകുപ്പിന്റെ ഏകീകരണം സഹായകമാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞു. ഇപ്പോള്‍ ആറ് സെക്രട്ടറിമാരുടെ ഒഴിവുകള്‍ മാത്രമാണ് നികത്താനുള്ളത്. 2848 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി വിവിധ തസ്തികകളില്‍ നിയമിച്ചു. അടുത്ത പഞ്ചായത്ത് ദിനാഘോഷമാകുമ്പോഴേക്കും മുഴുവന്‍ ഒഴിവുകളും നികത്തുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അധികാര വികേന്ദ്രീകരണത്തിന്റെ പരിമിതികള്‍ പഠിക്കാന്‍ നിയമസഭ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
ജനകീയാസൂത്രണത്തിന്റെ സാധ്യതകളും പരിമിതികളും വിലയിരുാന്‍ നിയമസഭ മുന്‍കൈയെടുക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

. ജനകീയാസൂത്രണത്തിന്റെ ഫലം എന്തായിരുന്നുവെന്ന് പരിശോധിക്കാന്‍ അക്കാദമിക് തലത്തിലും ജനകീയ തലത്തിലും പഠനങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. അധികാരവികേന്ദ്രീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കുന്നതിന് നിയമ തടസ്സങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
പഞ്ചായത്തുകള്‍ക്ക് നല്‍കിയ അധികാരം വിനിയോഗിക്കാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് പരിശോധിക്കപ്പെടണം. പങ്കാളിത്ത ജനാധിപത്യത്തിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നാടിന്റെ വികാരങ്ങളുടെ പരിഛേദമാകും. അതിന് ജനകീയ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതുണ്ട്. പദ്ധതി രൂപീകരണത്തിന്റെ അവസാന വാക്ക് ഇന്നും ഉദ്യോഗസ്ഥ തലത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Sharing is caring!