മനുഷ്യവേട്ടക്കെതിരെ മാര്‍ച്ച് മൂന്നിന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം

മനുഷ്യവേട്ടക്കെതിരെ  മാര്‍ച്ച് മൂന്നിന് നിയോജക  മണ്ഡലം കേന്ദ്രങ്ങളില്‍  യു.ഡി.എഫ്  രാപ്പകല്‍ സമരം

മലപ്പുറം: ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരമായ മനുഷ്യവേട്ടക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് യു.ഡി.എഫ് ജില്ലാ യോഗം ആഹ്വാനം ചെയ്തു. കണ്ണൂരിലെ ഷുഹൈബിനെ വെട്ടിക്കൊന്ന പ്രതികള്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍ ഇത് നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ സഞ്ചാരത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുന്ന കാലം വിദൂരമല്ലെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെ കിരാത വാഴ്ചക്കെതിരെ മലപ്പുറം ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ മാര്‍ച്ച് മൂന്ന് നാല് തീയതികളില്‍ രാപ്പകല്‍ സത്യഗ്രഹ സമര നടത്തുന്നതിന് ജില്ലാ യു.ഡി.എഫ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളില്‍ യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍ ചേരും. എം.എല്‍.എമാരുള്‍പ്പടെ നേതാക്കള്‍ പങ്കെടുക്കും.

21 ന് കൊണ്ടോട്ടി സീതിഹാജി സൗധത്തില്‍ നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ, പി.പി സഫറുല്ല, വീക്ഷണം മുഹമ്മദ് പങ്കെടുക്കും.
22 ന് മലപ്പുറം ഖായിദെ മില്ലത്ത് സൗധത്തില്‍ വൈകീട്ട് അഞ്ചര മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ പി.ഉബൈദുല്ല എം.എല്‍.എ, കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി, സമദ് മങ്കട, കെ.പി അനസ് മാസ്റ്റര്‍ പങ്കെടുക്കും.
23 ന് തിരൂര്‍ കുഞ്ഞുഹാജി സൗധത്തില്‍ നാല് മണിക്ക് കണ്‍വന്‍ഷന്‍ നടക്കും. സി.പി ബാവഹാജി, സി. മമ്മുട്ടി എം.എല്‍.എ, അഡ്വ. നസറുല്ല പങ്കെടുക്കും, വേങ്ങര ലീഗ് ഓഫീസില്‍ ഏഴ് മണിക്ക് കണ്‍വന്‍ഷന്‍ നടക്കും. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, സലീം കുരുവമ്പലം, അജീഷ് അടാലത്ത്, കൃഷ്ണന്‍ കോട്ടുമല, അനസ് മാസ്റ്റര്‍ പങ്കെടുക്കും, ഏറനാട് അരീക്കോട് ലീഗ് ഓഫീസില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ പി.കെ ബഷീര്‍ എം.എല്‍.എ, പി.കെ.സി അബ്ദുറഹ്്മാന്‍, പറമ്പന്‍ റഷീദ്, ബിജു ഒ.ജെ പങ്കെടുക്കും നിലമ്പൂരില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ അഡ്വ.യു.എ ലത്തീഫ്, വി.എ കരീം പങ്കെടുക്കും.
മങ്കട അങ്ങാടിപ്പുറം ലീഗ് ഓഫീസില്‍ വൈകുന്നരം നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ സലീം കുരുവമ്പലം, ബാബുരാജ് പങ്കെടുക്കും കോട്ടക്കല്‍ മണ്ഡലത്തില്‍ വൈകുന്നേരം നാല് മണിക്കാണ് കണ്‍വന്‍ഷന്‍. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി. മുഹമ്മദലി, പി.സി നൂര്‍ പങ്കെടുക്കും.
24ന് പൊന്നാനി വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ എം. അബ്ദുല്ലക്കുട്ടി, ടി.പി മുഹമ്മദ് പങ്കെടുക്കം, തവനൂരില്‍ വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ പി.ടി അജയമോഹന്‍, അഷ്റഫ് കോക്കൂര്‍ പങ്കെടുക്കും താനൂരില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ എം.എ ഖാദര്‍, പത്മകുമാര്‍ പങ്കെടുക്കും. തിരൂരങ്ങാടിയില്‍ വൈകുന്നേരം നാല് മണിക്ക് കണ്‍വന്‍ഷന്‍ നടക്കും. അബഹ്ദുറഹ്മാന്‍ രണ്ടത്താണി, കൃഷ്ണന്‍ കോട്ടുമല, പന്തോളി മുഹമ്മദലി പങ്കെടുക്കും വള്ളിക്കുന്ന് മണ്ഡലത്തില്‍ നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, നൗഷാദലി അരീക്കോട് പങ്കെടുക്കും. വണ്ടൂരില്‍ നാല് മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഇസ്മയില്‍ മുത്തേടം പങ്കെടുക്കും മഞ്ചേരി നാല് മണി, അഡ്വ.എം.ഉമ്മര്‍എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, ബെന്നി തോമസ്, ബിജു ഓ.ജെ പങ്കെടുക്കും.
25 ന് പെരിന്തല്‍മണ്ണമണ്ഡലം കണ്‍വന്‍ഷന്‍ നാല് മണിക്ക് നടക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ, ഉമ്മര്‍ അറക്കല്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍ പങ്കെടുക്കും.
തുടര്‍പ്രവര്‍ത്തനമായി 26,27 തീയതികളില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.

യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയമോഹന്‍ അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഡ്വ.യു.എ ലത്തീഫ്, പി.ഉബൈദുല്ല എം.എല്‍.എ, വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, എം.അബ്ദുല്ലക്കുട്ടി, ഉമ്മര്‍ അറക്കല്‍, വി.എ കരീം, സജി ഒ.പി, വാസു കാരയില്‍, കെ.പി അനസ് പ്രസംഗിച്ചു.

Sharing is caring!