മലപ്പുറം മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: മലപ്പുറം, പാലക്കാട് ജില്ലകളെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. പത്ത് സംസ്ഥാനങ്ങളിലായി 106 ജില്ലകളിലാണ് ഇത്തരത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.
മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായി പ്രഖ്യാപിച്ചാല്‍ കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് ലഭിക്കും. ഇതു ലക്ഷ്യമാക്കിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനാണ് ഫണ്ട് ലഭ്യമാകുക.
ജില്ലയിലെ കാടുകളില്‍ മാവോയിസ്റ്റ് സാനിധ്യം കണ്ടതും കരുളായി വനമേഖലയിലുണ്ടായ വെടിവപ്പുമാണ് മാവോയിസ്റ്റ് ഭീഷണി പട്ടികയിലേക്ക് മലപ്പുറത്തെ ശുപാര്‍ശ ചെയ്യാന്‍ കാരണം. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]