‘ഒരു അഡാറ് ലവ്’ വിവാദം; ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ഗൂഢനീക്കമെന്ന് റഫീഖ് അഹമ്മദ്
പൊന്നാനി:ഒരു അഡാറ് ലവ് സിനിമാഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ചിലരുടെ ഗൂഢനീക്കമെന്ന് ഗാന രചയിതാവ് റഫീഖ് അഹമ്മദ്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വിവാദമാക്കിയതിന് പിന്നില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കി തീര്‍ക്കാന്‍ മതത്തിനകത്ത് തന്നെയുള്ളവരുടെ ശ്രമമാണെന്നും, മതപരമായ കാരണങ്ങള്‍ പറഞ്ഞ് സ്വതന്ത്ര സര്‍ഗ്ഗാത്മകതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണം ശരിയെങ്കില്‍ അത് കലയോട് ചെയ്യുന്ന കൊടിയ വഞ്ചനയെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




