ജസ്‌ല മാടശ്ശേരിയെ കെഎസ്‌യു വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

ജസ്‌ല മാടശ്ശേരിയെ കെഎസ്‌യു വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രതികരിച്ച കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തില്‍ ഇരുന്നുകൊണ്ട് സിപിഎം കൊലക്കത്തിക്ക് ഇരയായി പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഷുഹൈബിന്റെ ഓര്‍മകളെ മോശപ്പെടുത്തുന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ നിരുത്തരവാദപരവും അപക്വവുമായ പ്രസ്താവന നടത്തിയ ജസ് ല മാടശ്ശേരിയെ അന്വേഷണ വിധേയമായി സംഘടനാ ചുതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായി സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.

‘രാഷ്ട്രീയം മുതലെടൂപ്പിന്റേതാവുംപോള്‍.. പരസ്പരം പണികൊടുക്കലിന്റെതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും ‘ എന്നായിരുന്നു ജസ് ലയുടെ പോസ്റ്റ്. ജസ് ലക്കെതിരെ അണികളില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നത് ഇതിനെ തുടര്‍ന്നായിരുന്നു സംഘടന നടപടിയെടുത്തത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചതല്ല ഒട്ടേറെ പേര്‍ വായിച്ചതെന്നും ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്ന് പറയരുതെന്നും ജസ് ല ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയം എന്നാല്‍ ആദര്ശങ്ങളുടെ പോരാട്ടമാണ്, ആയുധങ്ങള്‍ എടുത്തുള്ള യുദ്ധമല്ല.
ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പോലും കുറെ നേരത്തേക്ക് വെറുത്തു പോയി.
മുതലെടുപ്പിന്റെ രാഷ്ട്രീയ ലോകത്ത് നടക്കുന്ന സാധാരണ സംഭവം മാത്രമായി കണ്ണൂരിലെ കൊലകള്‍ മാറിയിരിക്കുന്നു. എന്റെ പോസ്റ്റിലെ ഉദ്യേശ്യവും അതായിരുന്നു.
എന്നാല്‍ അതല്ല ഒട്ടേറെ പേര് വായിച്ചത് എന്നത് എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാവാം..
അതല്ലെങ്കില്‍ നിങ്ങളുടെ വായനാ പിശക്..

ഒരു രാഷ്ട്രീയ ലാഭം പോലും ഇല്ലാതിരുന്നിട്ടും ഒട്ടേറെ സമര ഭൂമിയിലേക്ക് തനിച്ചു ഇറങ്ങുകയും അവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്ത എന്നെ ഒരാളുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാളാക്കി മുദ്ര കുത്തുന്നത് വേദനിപ്പിക്കുന്നു.

പകരം എന്നെ കൊല്ലുക..,
കാത്തിരുന്ന ഒരവസരം കൈവന്നു എന്ന് തോന്നുമ്പോള്‍ ഒരു വാക്കിനെ ചൊല്ലി പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്നെ പ്രതികാരത്തിന്റെ ഭാഷാന്തരം തീര്‍ക്കുക.
കുറെ പേരുടെ മനസ്സിലെ അഗ്‌നി പുകയുന്നത് ഗടഡ വിന്റെ രാഷ്ട്രീയത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കാന്‍ അവര്‍ തന്നെ വിചാരിക്കണം.
പിന്നെ വളച്ചൊടിച്ച് ഒരു ഹിഡ്ഡണ്‍ അജണ്ട നടപ്പിലാക്കുന്ന ഒരു 2% വരുന്ന സഹപ്രവര്‍ത്തകരോട് ഒരു ചെറു പുഞ്ചിരി.
ഒരിത്തിരി പുച്ഛവും..
വളച്ചൊടിക്കലിന്റെ രാഷ്ട്രീയം നല്ലതല്ല സഹപ്രവര്‍ത്തകരേ…
നോവ് തിന്നുന്നവര്‍.

ആരോടും പരിഭവമില്ല, മനുഷ്യനായിട്ടാണ് ജനിച്ചത്,
മനുഷ്യന്‍ ആയിട്ടാണ് ജീവിക്കുന്നത്,
മനുഷ്യനായി മരിക്കാനും തയ്യാറാണ്.
ഡിജിറ്റല്‍ കൊലയോ ഡിജിറ്റല്‍ അല്ലാത്ത കൊലയോ എന്ത് വേണമെങ്കിലും നല്‍കാം.
പക്ഷെ ഞാന്‍ ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്നു മാത്രം പറയരുത്.
ഏറ്റവും ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ എങ്കിലും.

Sharing is caring!