ക്ഷേത്രത്തില്‍ ഒന്നേകാല്‍ ലക്ഷം ദീപങ്ങള്‍ സമര്‍പ്പിച്ചു

ക്ഷേത്രത്തില്‍  ഒന്നേകാല്‍ ലക്ഷം  ദീപങ്ങള്‍ സമര്‍പ്പിച്ചു

വളാഞ്ചേരി: പൂക്കാട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി നാളില്‍ ഒന്നേകാല്‍ ലക്ഷം ദീപങ്ങള്‍ സമര്‍പ്പിച്ചു. വൈകിട്ട് ആറിന് നടന്ന ചടങ്ങ് ക്ഷേത്ര തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് പ്രഥമ ദീപം തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ മുത്തമല മനക്കല്‍ പുരുഷോത്തമന്‍ നമ്പൂതിരി, ഡോ.ഇന്ദിര വേണുഗോപാല്‍, വേണുഗോപാല്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ജയശങ്കര്‍ ദ്വാരക, ലക്ഷദീപം കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണന്‍ കൂളത്ത്, ചന്ദ്രന്‍ അമ്പലപറമ്പില്‍, ദാസന്‍ കുഴിക്കോട്ടില്‍, അജിത്ത് തെക്കും പള്ളിയാലില്‍ അഗ്‌നി പകര്‍ന്ന് നല്‍കി. ക്ഷേത്രത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും വൈകിട്ട് നിറമാലയും ശയനപ്രദക്ഷിണവും മാതൃസമിതിയുടെ നേതൃത്വത്തില്‍ 100 പേര്‍ പങ്കെടുത്ത മഹാതിരുവാതിരകളിയും നടന്നു. ക്ഷേത്രത്തില്‍ രാവിലെ മുതല്‍ നടന്ന അന്നദാനത്തില്‍ 3500 പേര്‍ പങ്കെടുത്തു. ക്ഷേത്രപറമ്പില്‍ സജ്ജീകരിച്ച ചിരാതുകളില്‍ ദീപം പകര്‍ന്നത് സ്പന്ദനം പുക്കാട്ടിരിയുടെ നേതൃത്വത്തിലാണ്. ജാതിമത വേര്‍തിരിവില്ലാതെ ക്ഷേത്രപറമ്പില്‍ ഒരുക്കിയ ദീപങ്ങള്‍ കൊളുത്തിയത് ശ്രദ്ധേയമായി.

Sharing is caring!