മുസ്ലിംലീഗിന്റെ 70-ാം വാര്‍ഷികം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നകര്‍മ്മ പരിപാടികള്‍

മുസ്ലിംലീഗിന്റെ 70-ാം വാര്‍ഷികം;  ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നകര്‍മ്മ പരിപാടികള്‍

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 10 മുതല്‍ 2019 മാര്‍ച്ച് വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് രൂപം നല്‍കി. മാര്‍ച്ച് 10ന് മുസ്ലിം ലീഗ് 70-ാം വാര്‍ഷികത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടക്കും. തുടര്‍ന്ന് മണ്ഡലം – പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംഘടനാ ശാക്തീകരണ പദ്ധതികള്‍, മുന്‍കാല നേതാക്കളുടെ സ്മൃതി ഗ്വസ്സുകള്‍ മതേതര കൂട്ടായ്മകള്‍, മാര്‍കിസ്റ്റ് ഫാസിസ്റ്റ് വിരുദ്ധ ജനകീയ സദസ്സുകള്‍, ബാലവേദി രൂപീകരണം, യുവതീ സംഗമങ്ങള്‍, ന്യൂന പക്ഷ വേട്ടക്കെതിരെ പ്രതിരോധ കോട്ടകള്‍, പ്രാദേശിക മഹിളാ മുന്നേറ്റങ്ങള്‍, ആരോഗ്യ-രോഗ പ്രതിരോധ ക്യാമ്പയിനുകള്‍, കലാ-കായിക മേളകള്‍, പ്രകൃതി-പരിസ്ഥിതി സംരക്ഷണ ഇടപെടലുകള്‍, ദരിദ്ര ഗ്രാമങ്ങളെ ദത്തെടുക്കല്‍, ലഹരിക്കെതിരെ ബഹുജന സമരങ്ങള്‍, അധികാര വികേന്ദ്രീകരണ അട്ടിമറിക്കെതിരെ പ്രതിരോധ ഗ്രാമ സഭകള്‍ തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും.
മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 50-ാം വാര്‍ഷികം മുസ്ലിം ലീഗ് രൂപീകരണത്തിന്റെ 70-ാം വാര്‍ഷികത്തിനിടയിലാണ് കടന്ന് വരുന്നത്. 2018 ജൂണ്‍ 16 മുതല്‍ 2019 ജൂണ്‍ 16 വരെ മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നതിനും തീരുമാനിച്ചു. 2018 ജൂണ്‍ 16ന് ഇതിന്റെ തുടക്കം കുറിക്കം. വികസനത്തില്‍ ഊന്നികൊണ്ടുള്ള സെമിനാറുകളും മലപ്പുറം കാഴ്ചവെച്ച പാരമ്പര്യങ്ങളുടെ മഹത്വം വിളിച്ചറിയിക്കുന്ന പരിപാടികളും സ്വാതന്ത്ര സമരം മുതല്‍ വിവിധ മേഖലകളിലെ മലപ്പുറത്തിന്റെ സംഭാവനകളെ അനുസ്മരിക്കുന്ന സമ്മേളനങ്ങളും ഈ കാലയളവില്‍ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പി.എം.എ സലാം, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍,പി.കെ അബ്ദു റബ്ബ്, സി. മമ്മുട്ടി, പി. അബ്ദുല്‍ ഹമീദ്, അഡ്വ: എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗങ്ങള്‍, പോഷക ഘടക ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഡ്വ; യു.എ ലത്തീഫ്, അഷ്റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം.അബ്ദുള്ളക്കുട്ടി, എം.കെ ബാവ, പി.എ റഷീദ്, സി.മുഹമ്മദലി, എന്നിവരുടെ പ്രസിഡിയം ക്യാമ്പ് നിയന്ത്രിച്ചു. ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, കെ.എം ഗഫൂര്‍, ഇസ്മായീല്‍ മൂത്തേടം, പി.കെ.സി അബ്ദു റഹ്മാന്‍, പി.പി സഫറുള്ള, എന്നിവര്‍ കര്‍മ്മ പരിപാടികളുടെ അവതരണം നടത്തി.
സംഘടനാ ശാക്തീകരണത്തിന്റെയും കമ്മര്‍ പദ്ധതികളുടെയും അവതരത്തിന്റെ ഭാഗമായി ഈ മാസം 22,23,24 തിയ്യതികളില്‍ മണ്ഡലം തല കൗണ്‍സിലുകളും മാര്‍ച്ച് 2,3,4 തിയ്യതികളില്‍ പഞ്ചായത്ത് കൗണ്‍സിലുകളും വിളിച്ച് ചേര്‍ക്കും. കൗണ്‍സിലുകളില്‍ സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.

Sharing is caring!