വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്ച്ച നടത്തിയ പ്രതികള് പിടിയില്
അരീക്കോട് : വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്ച്ച നടത്തിയ യുവാക്കള് അറസ്റ്റില്. വടകര മയ്യന്നൂര് പനമ്പത്ത് ഇസ്മാഈല് (27), മയ്യന്നൂര്
തട്ടാരത്തിമീറ്റല് ഷാനവാസ് (35) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടില് അഞ്ച് വയസ്സായ കുട്ടിയോടൊപ്പം താമസിക്കുന്ന ഭര്തൃമതിയായ യുവതിയെ ഇവര് വീടിന്റെ പിന്വാതില് തുറന്ന് അതിക്രമിച്ച് വീട്ടില് കയറി കത്തിക്കാട്ടി യുവതിയെ ഭീഷണിപെടുത്തി വിവസ്ത്രയാക്കി മൊബൈലില് ഫോട്ടോയെടുത്തു. പിന്നീട് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും ആഭരണങ്ങളും പാസ്പോര്ട്ടും ഫോണും മറ്റ് രേഖകളും കവര്ച്ച ചെയ്തു.കഴിഞ്ഞ ഏഴിനാണ് സംഭവം. അറസ്റ്റിലായ ഇസ്മാഈല് പലയിടത്ത്
നിന്നായി വിവാഹം ചെയ്ത കേസും നിലവിലുണ്ട്. ശേഷം ഫോണില് വിളിച്ച് മൊബൈലില് പകര്ത്തിയ ഫോട്ടോകള് സാമൂഹ്യ മാധ്യമങ്ങളില്
പ്രചരിപ്പിക്കാതിരിക്കുന്നതിന് രണ്ട് ലക്ഷം രൂപ പ്രതികള് ആവശ്യപെട്ടതിനെ തുടര്ന്ന് യുവതി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര് ബഹ്റക്ക് നേരിട്ട് പരാതി നല്കുകയായിരുന്നു. .തുടര്ന്ന് എസ് പിയുടെ നിര്ദേശപ്രകാരം കേസന്വേഷിച്ച ഡി വൈ എസ് പി
ജലീല് തോട്ടത്തില്, മഞ്ചേരി സി ഐ എം വി ഷൈജു, അരീക്കോട് എസ് ഐ സിനോദ് കെ , സി പി ഒ ജിഗീഷ്, രാജരത്നം, പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സജീവ് എന്നിവര് ചേര്ന്നാണ് മുക്കത്ത് വെച്ചാണ് ഇവരെ പിടികൂടുന്നത്. ബൈക്കില് എത്തിയ സംഘം യുവതിയുടെ വീടിനോട് ചേര്ന്നുള്ള സി സി ടി വി ക്യാമറയില് ഇവരുടെ ദൃശ്യം പതിഞ്ഞത് നിരീക്ഷിച്ചതിന്റെ
അടിസ്ഥാനത്തില് ബൈക്കിനെ പിന്തുടര്ന്നുള്ള അന്വേഷണത്തിലാണ് സംഘാങ്ങളെ കുറിച്ച് സൂചന ലഭിക്കുന്നത്. അറസ്റ്റിലായ പ്രതികളെ നാളെ മഞ്ചേരി കോടതിയില് ഹാജരാക്കും.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]