അങ്ങാടിപ്പുറം പോളിയില്‍ വീണ്ടും അക്രമം

പെരിന്തല്‍മണ്ണ :അങ്ങാടിപ്പുറം ഗവ. പൊളി ടെക്നിക്കില്‍ വീണ്ടും അക്രമം. ഇന്നലെ കോളേജ് വിട്ട് വീട്ടില്‍ പോവാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ പോളി യുണിറ്റ് എം എസ് എഫ് പ്രസിഡണ്ടും അവസാന വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് തബ്സിറിനെ എസ്.എഫ്.ഐ കോളേജ് യൂണിയന് ചെയര്‍മാനും പെരിന്തല്‍മണ്ണ ലീഗ് ഓഫീസ് തകര്‍ത്തതിലെ പ്രതിയുമായ ഗുണ്ടയുടെ നേതൃതത്തില്‍ ഒരു മാരകായുധങ്ങളുമായി അടിച്ചു പരിക്കേല്പിച്ചതായി പരാതി.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന നാട്ടുകാരാണ് മുഹമ്മദ് തബ്സീറിനെ മലപ്പുറം സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ തബ്്സീറിനെ എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീം, ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ട്രഷറര്‍ നിഷാജ് എടപ്പറ്റ, സെക്രട്ടറിമാരായ റിയാസ് പുല്പറ്റ, ടി നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]