ബ്രൂണെയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധികള്‍ക്ക് ദാറുല്‍ഹുദായില്‍ ഊഷ്മള സ്വീകരണം
തിരൂരങ്ങാടി: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി (യുനിസ) മേധാവികള്‍ക്ക് ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ ഊഷ്മള സ്വീകരണം നല്കി.
കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സി (ഐ.സി.സി.ആര്)ന്റെ അക്കാദമിക് വിസിറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്രൂണെ സംഘം ദാറുല്‍ഹുദായിലെത്തിയത്.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ നേതൃത്വത്തില്‍ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ബ്രൂണെ പ്രതിനിധികളെ സ്വീകരിച്ചു.
യുനിസ റെക്ടര്‍ ഡോ. നൂര്അറഫാന് ബിന്‍ ഹാജി സൈനല്‍, വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഹുസൈന് അഹ്മദ്, എക്കണോമിക്സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ നാസിര്‍ എന്നിവരടങ്ങുന്നതാണ് പ്രതിനിധി സംഘം. സംഘം വാഴ്സിറ്റി പിജി വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രതിനിധികള്‍ മമ്പുറം മഖാമിലും ചെമ്മാട് മഹല്ല് ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിനു കീഴിലുള്ള പള്ളി ദര്‍സിലും സന്ദര്‍ശനം നടത്തി.
അക്കാദമിക് വിസിറ്റിംഗിന്റെ ഭാഗമായി ഒരാഴ്ച ഇന്ത്യയില്‍ തങ്ങുന്ന സംഘം കേരളത്തിനു പുറമെ ഡല്‍ഹി, ലഖ്നോ, ഹൈദരാബാദ് നഗരങ്ങളിലെ വിവിധ സര്‍വകലാശാലകളും സന്ദര്‍ശിക്കും.
സുല്‍ത്താന്‍ ശരീഫ് അലി സര്‍വകലാശാലയുമായുള്ള അക്കാദമിക ധാരണാപത്രത്തില്‍ കഴിഞ്ഞ വര്‍ഷം ദാറുല്‍ഹുദാ ഒപ്പുവെച്ചിരുന്നു. എം.ഒ.യുവിന്റെ തുടര്‍ പദ്ധതികളും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]