മുസ്ലിംലീഗില്‍ 21ലക്ഷം മെമ്പര്‍മാര്‍

മുസ്ലിംലീഗില്‍ 21ലക്ഷം മെമ്പര്‍മാര്‍

മലപ്പുറം: മുസ്ലിംലീഗില്‍ ആകെയുള്ള മെമ്പര്‍മാര്‍ 21 ലക്ഷം പേര്‍. ഇതില്‍ അഞ്ചുലക്ഷംപേര്‍ പുതുതായി മെമ്പര്‍ഷിപ്പ് എടുത്തവരാണ്. ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍വെച്ച് പുറത്തുവിട്ട കണക്കാണിത്.

പുതുതായി വന്ന സംസ്ഥാന കൗണ്‍സിലില്‍ 467 മെമ്പര്‍മാരാണുള്ളത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ഖാലിദ്, എ. യൂനുസ് കുഞ്ഞ്, ഇ.പി ഖമറുദ്ദീന്‍, ഇസ്ഹാഖ് കുരിക്കള്‍, എന്‍. സൂപ്പി, പി.എം ഷെരീഫ്, കെ.എം.എ ശുക്കൂര്‍, എം.സി വടകര, അഹമ്മദ് കുട്ടി ഉണ്ണികുളം, പി.എം.എ സമീര്‍ എന്നിവരും ദലിത്, വനിതാ പ്രതിനിധികളും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും നിയമസഭാ അംഗങ്ങളും ഉള്‍പ്പെട്ടതാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളായി എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍, ദേശീയ കമ്മിറ്റി സെക്രട്ടറി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട് എന്നിവരെയും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

പുന:സംഘടിപ്പിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളും ദലിതരും ഇടംപിടിച്ചു. വനിതാ ലീഗ് നേതാക്കളായ ഖമറുന്നിസ അന്‍വര്‍, അഡ്വ. നൂര്‍ബീനാ റഷീദ്, അഡ്വ. കെ.പി മറിയുമ്മ, എന്നിവരാണ് വനിതാ മെമ്പര്‍മാര്‍.
ദലിത് ലീഗ് നേതാക്കളായ യു.സി രാമന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലെ ദലിത് പ്രതിനിധികള്‍.

27 അംഗ ഭാരവാഹികളടക്കം 50 പേരുള്ള സെക്രട്ടേറിയറ്റാണ് ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.12 വീതം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരുമുള്ള 27 അംഗ കമ്മിറ്റിയില്‍ പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റ് സി.എ.എം.എ കരീം, പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റ് കെ.ഇ അബ്ദുറഹിമാന്‍, എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. ഷംസുദ്ദീന്‍, കെ.എം ഷാജി, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ബീമാപ്പള്ളി റശീദ്, സി.എച്ച് റശീദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ പുതുമുഖങ്ങളാണ്.

നിലവിലെ ട്രഷറര്‍ പി.കെ.കെ ബാവയെ 12 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാക്കിയപ്പോള്‍ മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയെ ട്രഷററാക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റില്‍ നിയമസഭാ അംഗങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടും നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.കെ മുനീറിന് പ്രധാന ഭാരവാഹിത്വം നല്‍കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ നിയമസഭാ അംഗങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ഇരട്ടപദവി നിയമം ഭേദഗതി ചെയ്യുകയായിരുന്നു.

ആകെയുള്ള 21 ലക്ഷം മെമ്പര്‍മാരില്‍ അഞ്ചുലക്ഷംപേര്‍ പുതിയതായി മെമ്പര്‍ഷിപ്പ് എടുത്തവരാണ്. പുതുതായി വന്ന സംസ്ഥാന കൗണ്‍സിലില്‍ 467 മെമ്പര്‍മാരാണുള്ളത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ഖാലിദ്, എ. യൂനുസ് കുഞ്ഞ്, ഇ.പി ഖമറുദ്ദീന്‍, ഇസ്ഹാഖ് കുരിക്കള്‍, എന്‍. സൂപ്പി, പി.എം ഷെരീഫ്, കെ.എം.എ ശുക്കൂര്‍, എം.സി വടകര, അഹമ്മദ് കുട്ടി ഉണ്ണികുളം, പി.എം.എ സമീര്‍ എന്നിവരും ദലിത്, വനിതാ പ്രതിനിധികളും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും നിയമസഭാ അംഗങ്ങളും ഉള്‍പ്പെട്ടതാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളായി എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍, ദേശീയ കമ്മിറ്റി സെക്രട്ടറി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട് എന്നിവരെയും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

Sharing is caring!