ഇ ജയനെ അക്രമിച്ച ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്ന് സിപിഐ എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി

ഇ ജയനെ അക്രമിച്ച ആര്‍എസ്എസ്  ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്ന്  സിപിഐ എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി

താനൂര്‍: സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെ ഒഴൂരില്‍ വച്ച് ആക്രമിച്ച ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്ന് സിപിഐ എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്നു ഇല്ലത്തപ്പടിയില്‍വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇ ജയനെയും, പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരയും ആക്രമിച്ചത്.
അയ്യായയിലെ സിപിഐഎം പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു ആക്രമണം. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രചാരണ സാമഗ്രികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു. ആസൂത്രണത്തോടെയുള്ള ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ ആര്‍എസ്എസ് ക്രിമിനലുകളെയും പിടികൂടാന്‍ പൊലീസ് ശ്രദ്ധ ചെലുത്തണമെന്ന് സിപിഐ എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
നാട്ടിലെ സൈ്വരം തകര്‍ക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത് ഈ സാഹചര്യത്തില്‍ പൊലീസ് നിസ്സഹായത തുടരരുതെന്നും, അശാന്തി പടര്‍ത്തുന്നവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരാന്‍ പോലീസുദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Sharing is caring!